ദേശീയം

പത്മാവദിനെതിരേ കോണ്‍ഗ്രസും; മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങള്‍ വേണ്ടെന്ന് ദിഗ് വിജയ് സിങ്

സമകാലിക മലയാളം ഡെസ്ക്

ലിയ പ്രതിഷേധങ്ങള്‍ക്കിടയിലാണ് സഞ്ജയ്  ലീല ബന്‍സാലിയുടെ പത്മാവദ് തീയറ്ററുകളിലെത്തിയത്. ഇതുവരെ ബിജെപിയും മറ്റ് ഹിന്ദു സംഘടനകളുമാണ് സിനിമയ്‌ക്കെതിരേ രംഗത്ത് വന്നത്. എന്നാല്‍ പദ്മാവദ് വിരുദ്ധ യുദ്ധത്തില്‍ ഹിന്ദു സംഘടനകള്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ജാതി, മത വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന സിനിമകള്‍ എടുക്കരുതെന്നാണ് അദ്ദേഹം പറഞ്ഞു. 

ചരിത്രത്തില്‍ പറയുന്നതില്‍ നിന്ന് വ്യത്യസ്തമായതോ പ്രത്യേക വിഭാഗം ജനങ്ങളുടെ വികാരങ്ങള്‍ക്ക് മുറിവേല്‍പ്പിക്കുന്നതോ ആയ ചിത്രങ്ങള്‍ എടുക്കാതിരിക്കുകയാണ് നല്ലതെന്ന് കോണ്‍ഗ്രസ് നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തെരുവില്‍ അക്രമണം അഴിച്ചുവിടുകയാണ് പ്രതിഷേധക്കാര്‍. കഴിഞ്ഞ ദിവസം സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് നേരെയും ആക്രമണമുണ്ടായി. നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് പത്മാവദ് തീയറ്ററുകളില്‍ എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് പല തീയറ്ററുകളും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയാറായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്