ദേശീയം

മോദിയുടെ വിദേശയാത്രകളില്‍ കൂടെ വരുന്നവര്‍ ആരെന്ന് ജനം അറിയണം; ഉത്തരവിട്ട് മുഖ്യവിവരാവകാശ കമ്മീഷണര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഓദ്യോഗികാവശ്യത്തിനായി വിദേശത്തുപോകുന്നവരുടെ വിവരങ്ങള്‍ പരസ്യമാക്കണമെന്ന് ഉത്തരവ്. മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍.കെ മാതുര്‍ ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ദേശ സുരക്ഷ മുന്‍നിര്‍ത്തി ഇത്തരം വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ഇത് മറികടന്നാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. അതേസസമയം പ്രധാനമന്ത്രിക്ക് ഒപ്പം സഞ്ചരിക്കുന്ന സുരക്ഷാ ഉദ്ദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കേണ്ടതില്ല.

വിദേശ യാത്രകളില്‍ പ്രധാനമന്ത്രിക്ക് ഒപ്പം പോകുന്ന സുരക്ഷാ ഉദ്ദ്യോഗസ്ഥരോ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരോ ഒഴികെയുള്ള വ്യക്തികളുടെ വിവരങ്ങള്‍ നല്‍കണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിനോട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നീരജ് ശര്‍മ്മ, അയ്യൂബ് അലി എന്നിവര്‍ നല്‍കിയ വിവരാവകാശ അപേക്ഷകള്‍ നിരസിക്കപ്പെട്ടപ്പെട്ടതിന് പിന്നാലെയാണ് ഇവര്‍ കേന്ദ്ര കമ്മീഷനില്‍ അപ്പീലുമായെത്തിയത്. പ്രധാനമന്ത്രിക്ക് ഒപ്പം പോകുന്ന സ്വകാര്യ കമ്പനി സി.ഇ.ഒമാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ എന്നിങ്ങനെയുള്ളവരുടെ വിവരങ്ങളാണ് നീരജ് ശര്‍മ ആവശ്യപ്പെട്ടത്. എന്നാല്‍ പ്രധാനമന്ത്രിയുടെ വീടും ഓഫീസും പ്രവര്‍ത്തിക്കുന്നതിനുള്ള ചിലവ്, പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനുള്ള നടപടികള്‍, ജനങ്ങളുമായി പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചകളുടെ എണ്ണം, പങ്കെടുത്ത മറ്റ് ചടങ്ങുകള്‍, ഇതിനൊക്കെ ചെലവാകുന്ന തുക എന്നിവയൊക്കെയാണ് അയ്യൂബ് അലി ആവശ്യപ്പെട്ടത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഇതില്‍ ഒരു വിവരവും നല്‍കാനാവില്ലെന്നായിരുന്നു പ്രധാനമന്ത്രി കാര്യാലയത്തില്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മറുപടി നല്‍കിയത്. 

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇത്തരം വിവരങ്ങളെല്ലാം ഔദ്ദ്യോഗിക വെബ്‌സൈറ്റ് വഴി നല്‍കിയിരുന്നുവെന്നും ഇപ്പോള്‍ എല്ലാ രഹസ്യമാക്കുന്നുവെന്നും കാണിച്ചാണ് പരാതിക്കാര്‍ അപ്പീല്‍ നല്‍കിയത്. ഇതിലാണ് പരാതിക്കാര്‍ക്ക് അനുകൂലമായ വിധിയുണ്ടായിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു