ദേശീയം

രാഹുല്‍ ഗാന്ധിയെ നേരാവണ്ണം അറിയാന്‍ രാജ്യം ശ്രമിക്കുന്നില്ല; പരിതപിച്ച് ശശിതരൂര്‍ 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആകര്‍ഷണീയ വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് ശശി തരൂര്‍. എന്തും അറിയാനുളള ബൗദ്ധിക ജിജ്ഞാസ രാഹുല്‍ ഗാന്ധിയുടെ പ്രത്യേകതയാണ്. എന്നാല്‍ ഇത് രാജ്യം മനസ്സിലാക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഓര്‍മ്മപ്പെടുത്തി.

നല്ല അറിവും കഴിവുമുളള നേതാവാണ് രാഹുല്‍ ഗാന്ധി. നല്ല പദസമ്പത്തും ആശയവും അദ്ദേഹത്തെ മറ്റുളളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നുവെന്നും ശശിതരൂര്‍ പറഞ്ഞു. ചിലര്‍ എല്ലാം അറിയാം എന്ന് നടിച്ചാണ് നടക്കുന്നത്. എന്നാല്‍  ഉത്തരങ്ങള്‍ അറിയാന്‍ നിങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ തയ്യാറുളള മാനസിക നിലയുടെ ഉടമയാണ് രാഹുല്‍ ഗാന്ധിയെന്ന് ശശിതരൂര്‍ പറഞ്ഞു. 

സാംസ്‌കാരിക ദേശീയതയാണ് ബിജെപി പ്രോത്സാഹിപ്പിക്കുന്നതെന്ന് ശശിതരൂര്‍ കുറ്റപ്പെടുത്തി. മുഷൈറ സാഹിത്യോല്‍സവത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ശശിതരൂര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി