ദേശീയം

കശ്മീരില്‍ പിഡിപിയുമായി സഖ്യത്തിനില്ല; തിരഞ്ഞെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസ്‌

സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ പിഡിപിയുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ്  തീരുമാനിച്ചു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ വീട്ടില്‍ വച്ച് നടന്ന ചര്‍ച്ചയിലാണ് തീരുമാനം. തിരഞ്ഞെടുപ്പാണ് പരിഹാരമാര്‍ഗ്ഗമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ വിലയിരുത്തല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് സഖ്യം വേണ്ടെന്ന  അന്തിമ തീരുമാനം കൈക്കൊണ്ടത്. 

ബിജെപി സര്‍ക്കാരുണ്ടാക്കിയേക്കുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് പിഡിപിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ജമ്മുകശ്മീരില്‍ തിടുക്കത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് ഗുണം ചെയ്യില്ല എന്ന നിഗമനത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ എത്തിച്ചേര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ