ദേശീയം

ഫ്‌ളിപ്കാര്‍ട്ടിലെ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തതിന് ഇരട്ടിത്തുക റീഫണ്ട് ; എസ്ബിഐക്ക് നഷ്ടമായത് ഏഴ് കോടി രൂപ

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ ആദ്യം ഉണ്ടാകുന്ന ആശങ്ക പണം നഷ്ടപ്പെടുമോ എന്നതായിരിക്കും. എന്നാല്‍ ക്യാന്‍സല്‍ ചെയ്ത ഓര്‍ഡറിന് ഇരട്ടിത്തുക റീഫണ്ട് കിട്ടിയാലോ? ഗുജറാത്തിലെ  എസ്ബിഐയുടെ ശാഖകള്‍ ഏഴ് കോടിയോളം രൂപയാണ് റീഫണ്ടായി നല്‍കി കബളിപ്പിക്കപ്പെട്ടത്. 

ഓണ്‍ലൈന്‍  ഷോപ്പിംഗ് സൈറ്റായ ഫഌപ്കാര്‍ട്ട് വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ശേഷം ക്യാന്‍സല്‍ ചെയ്ത ഉപഭോക്താക്കള്‍ക്കാണ് ഇരട്ടിത്തുക അക്കൗണ്ടുകളിലേക്ക് എത്തിയത്. ഗുജറാത്തിലെ മെഹ്‌സന, പത്താന്‍ , അഹമ്മദാബാദ് ജില്ലകളില്‍ നിന്നുള്ള 39 അക്കൗണ്ടുകളില്‍ നടന്ന 1090 ഇടപാടുകളിലേക്കായി പണം തിരികെ നിക്ഷേപിച്ചതായാണ് ബാങ്കിന്റെ കണക്കുകള്‍.

ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ ക്യാന്‍സല്‍ ചെയ്താല്‍ മുന്‍പ് കമ്പനികളായിരുന്നു തുക റീഫണ്ട് ചെയ്യുന്നത്. ബാങ്ക് ഉടനടി റീഫണ്ട് നടത്തുന്ന സംവിധാനം നടപ്പിലാക്കിയതോടെയാണ് ഈ നഷ്ടമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.രണ്ട് സംവിധാനങ്ങളില്‍ നിന്നും അക്കൗണ്ടുകളിലേക്ക് പണം എത്തി.വിദ്യാര്‍ത്ഥികള്‍ ഓര്‍ഡര്‍ ചെയ്ത് ക്യാന്‍സല്‍ ചെയ്ത സാധനങ്ങള്‍ക്കാണ് ആദ്യം ഇരട്ടിത്തുക ക്രെഡിറ്റായത്. ഇതോടെ അവര്‍ കൂട്ടുകാരോടും ബന്ധുക്കളോടും ഈ വിവരം പങ്കുവയ്ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ