ദേശീയം

ഇതെന്താ വെളളരിക്കാ പട്ടണോ?; പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് ഉപയോ​ഗിച്ച് നവവധു

സമകാലിക മലയാളം ഡെസ്ക്

ഛണ്ഡിഗഢ്​: പഞ്ചാബിൽ നവവധു പൊലീസ്​ സ്​റ്റേഷനിൽ മയക്കുമരുന്ന്​ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​. 'ചിത്ത' എന്ന ലഹരി വസ്​തു നവവധു ഉപയോഗിക്കുന്ന വീഡിയോയാണ്​ പുറത്തായത്​. അതേസമയം ഇതിന് ഒത്താശ ചെയ്തുവെന്ന് സംശയിക്കുന്ന പൊലീസ് നടപടിയിൽ ആ​ക്ഷേപം ഉയർന്നിട്ടുണ്ട്.

 പഞ്ചാബിൽ വിവാഹ ദിനത്തിൽ ഉപയോഗിക്കുന്ന വളകൾ അണിഞ്ഞ യുവതി മെഴുകുതിരിക്ക്​ മുമ്പിലിരുന്ന്​ ഫോയിൽ പേപ്പർ ഉപയോഗിച്ച്​ ചിത്ത വലിക്കുന്ന ദൃശ്യങ്ങളാണ്​ പുറത്ത്​ വന്നത്​​.ഹെറോയിൻ, എൽ.എസ്​.ഡി എന്നിവ ഉപയോഗിച്ച്​ നിർമിക്കുന്ന ലഹരി വസ്​തുവാണ്​ ചിത്ത. ദൃശ്യങ്ങളിലെ ശബ്​ദത്തിൽ നിന്ന് സ്ഥലം ​ പൊലീസ്​ സ്​റ്റേഷനാണെന്ന്​ വ്യക്​തമാക്കുന്നു. യുവതിയുടെ സമീപത്തുള്ള വസ്​തുകളും പൊലീസ്​ സ്​റ്റേഷനുകളിൽ ഉള്ളതാണ്​​.

പഞ്ചാബിലെ ലഹരി ഉപയോഗം മുമ്പ്​ തന്നെ കുപ്രസിദ്ധമാണ്​. പലപ്പോഴും പൊലീസ്​ ഇക്കാര്യത്തിൽ പ്രതികൂട്ടിലായിട്ടുണ്ട്​. മയക്കുമരുന്നിനെതിരെ നടപടി എടുക്കാത്തതി​​ന്റെ പേരിൽ പലപ്പോഴും പൊലീസ്​ വിമർശനം നേരിടുന്നുണ്ട്.ഇതിനിടെയാണ്​ യുവതി പൊലീസ്​ സ്​റ്റേഷനിൽ വെച്ച്​ മയക്കുമരുന്ന്​ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തായത്​​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി