ദേശീയം

ലണ്ടനിലെ ബംഗ്ലാവുകള്‍ അമ്മയുടെയും മക്കളുടെയും പേരില്‍; കൈയിലുള്ള കാറുകളും ആഭരണങ്ങളും നല്‍കാന്‍ തയ്യാറെന്ന് വിജയ് മല്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വായ്പ തട്ടിപ്പ് കേസില്‍ ഇന്ത്യ വിട്ട മദ്യവ്യവസായി വിജയ്മല്യയുടെ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയ യുകെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് വിജയ് മല്യ. സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതോടെ കിടപ്പാടം നഷ്ടമാകുമെന്ന ഭീതിയൊന്നുമില്ല. എന്റെ പേരിലുള്ള സ്വത്തുക്കള്‍  ഏറ്റെടുക്കാം. അതിനപ്പുറം പോകാന്‍ അവര്‍ക്ക് കഴിയില്ലല്ലോയെന്നും മല്യ പറയുന്നു. ബ്രിട്ടനില്‍ മല്യയുടെ പേരില്‍ നാമമാത്രമായ സ്വത്തുക്കള്‍ മാത്രമാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഈ സാഹചര്യത്തില്‍ ലണ്ടനിലെ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ഇന്ത്യയിലെ ബാങ്കുകള്‍ക്ക് കോടതി നല്‍കിയ അനുമതി പ്രയോജനം ചെയ്യില്ല.

ലണ്ടനില്‍ അദ്ദേഹം കുടുംബസമേതം താമസിക്കുന്ന കൂറ്റന്‍ ആഡംബര വസതി അദ്ദേഹത്തിന്റെ പേരിലല്ല. അമ്മയുടെ പേരിലാണ്. നഗരപ്രാന്തത്തിലെ ആഡംബര ബംഗ്ലാവുകള്‍ മക്കളുടെ പേരിലാണ്. മല്യയുടെ പേരിലല്ലാത്ത സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ല.
എന്റെ പേരിലുള്ള സ്വത്തുക്കള്‍ അവര്‍ക്ക് കൈമാറാന്‍ ഞാന്‍ ഒരുക്കമാണ്, ഫോര്‍മുല വണ്‍ കാര്‍ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം പറഞ്ഞു. എന്റെ സ്വത്തുക്കള്‍ എന്തൊക്കെയെന്ന് ഞാന്‍ കോടതിയില്‍ എഴുതി കൊടുത്തിട്ടുണ്ട്. ഏതാനും  കാറുകള്‍, അല്ലറ ചില്ലറ ആഭരണങ്ങള്‍ ഇതൊക്കെ എന്റെ സ്വത്തായി ഉണ്ട്. ഇതൊക്കെ കൈമാറാന്‍ അവര്‍ എന്റെ വീട്ടിലേക്ക് ബുദ്ധിമുട്ടി വരേണ്ട, സ്ഥലവും സമയവും അറിയിച്ചാല്‍ ഞാന്‍ തന്നെ ഇതെല്ലാം എത്തിച്ചു കൊടുക്കാന്‍ തയ്യാറാണെന്നും മല്യ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും