ദേശീയം

സ്വവര്‍ഗരതി കുറ്റകരമാണോ എന്നത് മാത്രം പരിശോധിക്കും: സുപ്രീംകോടതി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമാണോ എന്നത് മാത്രമേ പരിശോധിക്കുകയുളളുവെന്ന് സുപ്രീംകോടതി.സ്വവര്‍ഗ രതി നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

377-ാം വകുപ്പിന്റെ നിയമസാധുത മാത്രമേ പരിശോധിക്കുകയുളളുവെന്ന് വ്യക്തമാക്കിയ  കോടതി പങ്കാളികള്‍ തമ്മിലുളള നഷ്ടപരിഹാരം, ദത്തെടുക്കല്‍ എന്നി വിഷയങ്ങള്‍ പരിഗണിക്കില്ലെന്നും ചൂണ്ടിക്കാട്ടി. ഇതെല്ലാം ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്ക് പുറത്തുളള വിഷയങ്ങളാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

നാസ് ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയില്‍ 2009ല്‍ ഡല്‍ഹി ഹൈക്കോടതിയാണ് പരസ്പരം സമ്മതത്തോടെയുളള സ്വവര്‍ഗരതി നിയമ വിധേയമാക്കിയത്. 377-ാം വകുപ്പ് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് 2013ല്‍ സുപ്രീംകോടതി റദ്ദാക്കി. ഈ ഉത്തരവിനെതിരെ നല്‍കിയ പുന:പരിശോധന ഹര്‍ജികളാണ് ഭരണഘടന ബെഞ്ച് പരിഗണിക്കുന്നത്. 

സ്വകാര്യത മൗലിക അവകാശമാക്കിയ 9 അംഗ ഭരണഘടന ബഞ്ച് വിധി അടിസ്ഥാനമാക്കിയാണ് ഹര്‍ജിക്കാരുടെ വാദങ്ങള്‍. ലൈംഗികത വ്യക്്തികളുടെ സ്വകാര്യ സ്വാതന്ത്ര്യവും മൗലിക അവകാശവുമാണെന്ന് ഉത്തരവില്‍ കോടതി പറഞ്ഞിരുന്നു. 

സ്ത്രീയും പുരുഷനും തമ്മില്‍ അല്ലാതെ ഉഭയ സമ്മതത്തോടെ നടക്കുന്ന മുഴുവന്‍ ലൈംഗിക ബന്ധങ്ങളും ക്രിമിനല്‍ കുറ്റമാണെന്നാണ് 377-ാം വകുപ്പ് പറയുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയത്തിലെടുക്കുന്ന നിലപാട് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാറിന് രാഷ്ട്രീയപരമായി നിര്‍ണ്ണായകമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി