ദേശീയം

അമ്മയുടെ മൃതദേഹവുമായി മകന്‍ ബൈക്കില്‍; പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിക്കാന്‍ വാഹനം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന്‌

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പാമ്പ് കടിയേറ്റ് മരിച്ച മാതാവിന്റെ മൃതദേഹം ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യവും മറ്റ് വാഹനങ്ങളും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മൃതദേഹം ബൈക്കില്‍ കെട്ടിവച്ച് മകന്‍ ആശുപത്രിയിലെത്തിച്ചു. ഭോപ്പാലിലെ തിക്കാംഘര്‍ ജില്ലയിലെ മസ്താപൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം. 

പാമ്പു കടിയേറ്റതിന് പിന്നാലെ അടുത്തുള്ള കമ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 35 കിലോമീറ്റര്‍ അകലെയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം സെന്റര്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം സെന്ററിലേക്ക് എത്തിക്കാന്‍ പൊലീസ് മകനായ രാജേഷിനോട് ആവശ്യപ്പെട്ടു. 

എന്നാല്‍ മൃതദേഹം അവിടേക്ക് എത്തിക്കുന്നതിനുള്ള വാഹന സൗകര്യം ഒന്നും പൊലീസ് ഏര്‍പ്പാടാക്കി നല്‍കിയില്ല. തുടര്‍ന്ന് ബൈക്കില്‍ മൃതദേഹം കെട്ടിവെച്ച് പോസ്റ്റ്‌മോര്‍ട്ടം സെന്ററിലേക്ക് എത്തിച്ചു. ഇവിടെ നിന്നും തിരിച്ച് മൃതദേഹം വീട്ടിലെത്തിക്കാന്‍ ആശുപത്രി ആംബുലന്‍സ് സൗകര്യം നല്‍കി. 

മൃതദേഹവുമായി ബൈക്കില്‍ പോകുന്ന വീഡിയോ പുറത്തുവന്നതോടെ ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ പാമ്പുകടിയേറ്റ മാതാവിനെ അമ്പലത്തില്‍ കൊണ്ടുപോയാല്‍ രക്ഷപെടും എന്നായിരുന്നു മകന്റെ വിശ്വാസം.  പിന്നീടാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്