ദേശീയം

ഉന്നാവോ ബലാത്സംഗ കേസ്: ബിജെപി എംഎല്‍എയെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നോവിയില്‍ നടന്ന കൂട്ടബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ കല്‍ദീപ് സിങ് സെന്‍ഗാറിനെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 15കാരിയായ പെണ്‍കുട്ടി കഴിഞ്ഞ ഏപ്രിലില്‍ ബന്ധുവുമൊത്ത് ജോലി സംബന്ധമായ കാര്യത്തിന് എംഎല്‍എയെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. 

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ വധിച്ചതിന് സെന്‍ഗാറിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ക്കെതിരെ നേരത്തെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.  പെണ്‍കുട്ടിയും കുടുംബവും നീതിതേടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുമ്പില്‍ ആത്മഹത്യ ശ്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ പിതാവ് എംഎല്‍എയുടെ അനുയായികള്‍ ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ഈ കേസിലെ എല്ലാ പ്രതികളും ജുഡീഷ്യല്‍ കസ്റ്റഡിലാണുള്ളത്. 

പിതാവിനെ മര്‍ദ്ദിക്കാന്‍ തനിക്ക് എംഎല്‍എയുടെ നിര്‍ദ്ദേശമുണ്ടായിരുന്നെന്ന് അറസ്റ്റിലായ മഖി പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ കെ.പി സിങ്ങിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി