ദേശീയം

രാജ്യത്തിന്റെ അന്നദാതാക്കളായ കര്‍ഷകരെ ചതിച്ചു, വോട്ടുബാങ്കാക്കി മാറ്റി; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി 

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: കര്‍ഷക പ്രശ്‌നത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരെ വോട്ടുബാങ്കായി ഉപയോഗിച്ച കോണ്‍ഗ്രസ് പാര്‍ട്ടി ഒരു കുടുംബത്തിന്റെ താല്പര്യത്തിന് വേണ്ടി അവരെ ചതിച്ചതായും മോദി ആരോപിച്ചു. പഞ്ചാബില്‍ കാര്‍ഷിക വിളകളുടെ താങ്ങുവില ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ ഗാന്ധി കുടുംബത്തെ പരോക്ഷമായി വിമര്‍ശിക്കാനും  മോദി മറന്നില്ല.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ മൂലം കര്‍ഷകര്‍ പതിറ്റാണ്ടുകളായി ദുരിത ജീവിതമാണ് നയിച്ചത്. ഉല്‍പ്പാനദചെലവിന്റെ പത്തുശതമാനം മാത്രമാണ് വര്‍ഷങ്ങളായി കര്‍ഷകര്‍ക്ക് ലാഭമായി കിട്ടിയിരുന്നത്. രാജ്യത്തിന്റെ ആത്മാവും അന്നദാതാക്കളുമായ കര്‍ഷകരെ കോണ്‍ഗ്രസ് നുണകള്‍ പറഞ്ഞ് എല്ലായ്‌പ്പോഴും വഞ്ചിക്കുകയായിരുന്നുവെന്ന് മോദി ആരോപിച്ചു. 

ഈ സാഹചര്യത്തിന് മാറ്റം വരുത്താനാണ് എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. വലിയ യാതനകള്‍ സഹിച്ച് ധാന്യപ്പുര നിറയ്ക്കുന്ന കര്‍ഷകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു