ദേശീയം

അവരുടെ പ്രേതങ്ങള്‍ ഇവിടെയുണ്ട്!; ബുരാരിയിലെ ജനങ്ങള്‍ കൂട്ടത്തോടെ വീടൊഴിയുന്നു

സമകാലിക മലയാളം ഡെസ്ക്

ദുരൂഹ സാഹചര്യത്തില്‍ ഒരുകുടുംബത്തിലെ 11പേര്‍ ആത്മഹത്യ ചെയ്ത ഡല്‍ഹിയിലെ  ബുരാരിയില്‍ നിന്നും പ്രദേശവാസികള്‍ വീടൊഴിഞ്ഞുപോകുന്നതായി റിപ്പോര്‍ട്ടുകള്‍. മരിച്ച പതിനൊന്നുപേരുടേയും ആത്മാക്കള്‍ വീടിന്റെ പരിസരത്ത് അലഞ്ഞു നടക്കുന്നുണ്ട് എന്ന  പ്രചാരണമാണ് അയല്‍വാസികളെ സ്ഥലമൊഴിഞ്ഞു പോകാന്‍ പ്രേരിപ്പിക്കുന്നത്. 

പ്രദേശത്തേക്ക് ടാക്‌സി വിളിച്ചാല്‍ പോലും വരാന്‍ ഡ്രൈവര്‍മാര്‍ മടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്ഥലത്തിന് ഏറ്റവും കൂടുതല്‍ സ്ഥലത്തിന് വില കൂടിയ പ്രദേശങ്ങളിലൊന്നാണ് ഇത്. ചതുശ്ര അടിക്ക് 60000 രൂപയെന്ന നിലയില്‍ വരെ ഉയര്‍ന്ന അവസ്ഥയുണ്ടായിരുന്നു. വളരെപ്പെട്ടന്ന് ആളുകള്‍ക്ക് ഇവിടെ സ്ഥലം ലഭിക്കുക അസാധ്യമായിരുന്നു. എന്നാല്‍ ആത്മഹത്യ നടന്നതിന് പിന്നാലെ ഇവിടേക്ക് ആളുകള്‍ വരാതായി. വില കുറച്ചിട്ടും ആരും വാങ്ങാന്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്ന് പ്രദേശത്തെ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍മാര്‍ പറയുന്നു

അതേസമയം സ്ഥലവില കുറയ്ക്കാന്‍ മറ്റ് ബ്രോക്കര്‍മാര്‍ നടത്തുന്ന പ്രചാരണമാണ് ഇതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ജൂണ്‍ 30ന് ആണ് ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട 11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണ് നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ണമായശേഷം മന:ശാസ്ത്ര വിശകലനം ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിക്കാനാണ് പൊലീസ് നീക്കം.
     
കൂട്ടമരണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന ലളിത് സിങ്, തന്റെ പിതാവിന്റെ ആത്മാവ് തനിക്കൊപ്പമുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. പിതാവിന്റേതിനു പുറമെ മറ്റു നാല് ആത്മാക്കളും വീട്ടിലുണ്ടെന്നും ലളിത് പറഞ്ഞിരുന്നു. ഇയാളുടെ ഡയറിക്കുറിപ്പുകള്‍ ടുറ്റിപ്പറ്റിയായാണ് നിലവിലെ അന്വേഷണം. അതേസമയം ഒന്നിലധികം കയ്യക്ഷരങ്ങളില്‍ എഴുതപ്പെട്ട ഡയറിക്കുറിപ്പുകളുടെ ആധികാരികതയില്‍ പൊലീസിന് ഇപ്പോഴും സംശയമുണ്ട്.

2017 നവംബര്‍ 11ന് എഴുതിയ കുറിപ്പില്‍ ആരോ ചെയ്ത തെറ്റാണ് അതു നേടുന്നതില്‍ നിന്നു കുടുംബത്തെ പരാജയപ്പെടുത്തുന്നതെന്ന് പറഞ്ഞിരുന്നു. ഇതെന്തിനെക്കുറിച്ചാണെന്നു വ്യക്തമായിട്ടില്ല. ആരുടെയോ തെറ്റുകൊണ്ട് എന്തോ ഒന്ന് നേടുന്നതില്‍ പരാജയപ്പെട്ടു. ഇങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് അടുത്ത ദീപാവലിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും ഡയറിയില്‍ കുറിച്ചിട്ടുണ്ട്. നാല് ആത്മാക്കള്‍ തന്നോടൊപ്പം ഇപ്പോഴുണ്ട്. നിങ്ങള്‍ സ്വയം അഭിവൃദ്ധിപ്പെട്ടെങ്കില്‍ മാത്രമേ അവ മോചിക്കപ്പെടുകയുള്ളൂ. ഹരിദ്വാറില്‍ മതപരമായ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കുമ്പോള്‍ ഇവയ്ക്കു മോക്ഷം ലഭിക്കുമെന്നും 2015 ജൂലൈ 15ന് എഴുതിയ കുറിപ്പില്‍ പറയുന്നു.

ഭാട്ടിയ കുടുംബത്തോടു പലതരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവരുടെ ആത്മാക്കളാണു തനിക്കൊപ്പമുള്ളതെന്നാണു ലളിത് അവകാശപ്പെട്ടിരുന്നത്. ലളിതിന്റെ ഭാര്യ ടിനയുടെ പിതാവ് സജ്ജന്‍ സിങ്, സഹോദരി പ്രതിഭയുടെ ഭര്‍ത്താവ് ഹിര, മറ്റൊരു സഹോദരി സുജാത നാഗ്പാലിന്റെ ഭര്‍തൃസഹോദരങ്ങളായ ദയാനന്ദ്, ഗംഗാ ദേവി എന്നിവരുടെ ആത്മാക്കള്‍ ഒപ്പമുണ്ടെന്നായിരുന്നു വാദം. നല്ല പ്രവൃത്തികള്‍ ചെയ്യണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. കൂടാതെ മരിച്ച ധ്രുവിന്റെ ഫോണ്‍ അഡിക്ഷനെക്കുറിച്ചും മറ്റുള്ളവരുമായി പെണ്‍കുട്ടി തര്‍ക്കത്തിലേര്‍പ്പെട്ടതിനെക്കുറിച്ചും ഡയറിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍