ദേശീയം

നീറ്റ്; വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരേ സി.ബി.എസ്.ഇ സുപ്രീംകോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് സംബന്ധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.എസ്.ഇ സുപ്രീം കോടതിയെ സമീപിച്ചു. തമിഴ് ചോദ്യ പേപ്പര്‍ ഉപയോഗിച്ച് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരേയാണ് സി.ബി.എസ്.ഇ ഹര്‍ജി സമര്‍പ്പിച്ചത്. 

തമിഴില്‍ നീറ്റ് എഴുതിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും 196 മാര്‍ക്ക് വീതം അധികം നല്‍കണമെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിധി. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സി.ബി.എസ്.ഇ വാദിച്ചു. സി.പി.എം നേതാവും രാജ്യസഭാ എം.പിയുമായ ടി.കെ. രംഗരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ്. 49 ചോദ്യങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്കുകള്‍ നല്‍കണമെന്നും ഇംഗ്ലീഷില്‍ നിന്നുള്ള മൊഴിമാറ്റ ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതായും രംഗരാജന്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തമിഴിലുള്ള തെറ്റായ ചോദ്യങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനും ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കാനുമാണ് ഹൈക്കോടതി ഉത്തരവിട്ടത്. മദ്രാസ് ഹൈക്കോടതി വിധി അംഗീകരിക്കാനാണ് സുപ്രീംകോടതി തീരുമാനിക്കുന്നതെങ്കില്‍ അതിനനുസരിച്ച് പ്രവേശന തിയതികളും നീട്ടി നല്‍കും. വിധി അതേപടി നടപ്പാക്കിയാല്‍ മറ്റ് സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ഥികളുടെ അഖിലേന്ത്യാ നീറ്റ് റാങ്കിലും മാറ്റമുണ്ടാകും. ഹൈക്കോടതി വിധി സുപ്രീംകോടതി അംഗീകരിച്ചാല്‍ തമിഴില്‍ നീറ്റ് എഴുതിയ വിദ്യാര്‍ഥികള്‍ക്ക് 196 മാര്‍ക്ക് അധികമായി ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍