ദേശീയം

സ്വാമി അഗ്നിവേശിനെ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മര്‍ദിച്ചു ( വീഡിയോ )

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി : സാമൂഹ്യപ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിനെ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമിച്ചു. ജാര്‍ഖണ്ഡിലെ പാകുര്‍ ജില്ലയില്‍ വെച്ചായിരുന്നു സംഭവം. ലിറ്റ്പരയിലെ ദാമിന്‍ മഹോല്‍സവത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അഗ്നിവേശെന്ന് പൊലീസ് പറഞ്ഞു. 

അഗ്നിവേശ് താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ ബിജെപി,യുവമോര്‍ച്ച, എബിവിപി പ്രവര്‍ത്തകരാണെന്ന് അദ്ദേഹം ആരോപിച്ചു. 

അവര്‍ തന്നെ കയ്യേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തതായി അഗ്നിവേശ് പറഞ്ഞു. എന്തിനാണ് തന്നെ ആക്രമിച്ചതെന്ന് അറിയില്ല. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കരിങ്കൊടിയും മുദ്രാവാക്യം വിളികളുമായെത്തിയ ബിജെപി, യുവമോർച്ച പ്രവർത്തകർ, പൊടുന്നതെ സ്വാമി അഗ്നിവേശിനെ ആക്രമിക്കുകയായിരുന്നു. 

സംഭവത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് അന്വേഷണത്തിന് ഉത്തരവിട്ടു. സ്വാമി അഗ്നിവേശിനെ ആക്രമിച്ച കേസിൽ 20 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  അതിനിടെ സ്വാമി അഗ്നിവേശിനെ ആക്രമിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു