ദേശീയം

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ച അവധി ; അന്വേഷണത്തിന് ഉത്തരവിട്ട് യോഗി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ :   സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ച അവധി കൊടുത്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് യുപി സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ ദോറിയ ജില്ലയിലെ നാല് പ്രൈമറി സ്‌കൂളുകള്‍ക്കാണ് ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ച അവധി നല്‍കിയത്. ഈ സ്‌കൂളുകളുടെ പേര് ഇസ്ലാമിയ പ്രൈമറി സ്‌കൂള്‍ എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. 

തിങ്കളാഴ്ചയാണ് സംഭവം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ജില്ലയിലെ ബേസിക് ശിക്ഷ അധികാരിയായ സന്തോഷ് ദേവ് പാണ്ഡെ ഈ സ്‌കൂളുകളില്‍ പരിശോധന നടത്തുകയും, സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. 

സ്‌കൂളുകളുടെ നടപടി നിയമ വിരുദ്ധമാണെന്ന് സന്തോഷ് ദേവ് പാണ്ഡെ പറഞ്ഞു. വിദ്യാലയങ്ങളുടെ പേര് മാറ്റിയ ബോര്‍ഡുകള്‍ നീക്കം ചെയ്യാനും വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളിന്റെ യഥാര്‍ത്ഥ പേരുകള്‍ സ്ഥാപിക്കണം. സ്‌കൂളുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ ഹിന്ദിയില്‍ തന്നെ എഴുതണമെന്നും സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ