ദേശീയം

കള്ളുകുടി നിര്‍ത്തിയതിന് നഷ്ടപരിഹാരം വേണം; കേന്ദ്രത്തിന് മുന്നില്‍ ഗുജറാത്ത് 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: മദ്യനിരോധനം കാരണം സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക നഷ്ടം കേന്ദ്ര സര്‍ക്കാര്‍ നികത്തണം എന്ന് ആവശ്യപ്പെട്ട് ഗുജറാത്ത്. 9864 കോടി രൂപയുടെ വരുമാന നഷ്ടം നികത്തണം എന്ന് ആവശ്യപ്പെട്ട് 15ാം ധനകാര്യ കമ്മീഷന് മുന്നില്‍ ഗുജറാത്ത് നിവേദനം സമര്‍പ്പിച്ചു. 

ഗുജറാത്ത് സംസ്ഥാനം രൂപീകരിച്ചത് മുതലേ സംസ്ഥാനത്ത് മദ്യം നിരോധിച്ചിരിക്കുകയാണ്. ഹെല്‍ത്ത്, വിസിറ്റേഴ്‌സ്, മിലിറ്ററി പെര്‍മിറ്റുകള്‍ വഴിമാത്രമേ ഇവിടെ വില്‍പ്പനയുള്ളു. മദ്യവില്‍പ്പന കാരണമുള്ള മരണത്തിന് വധശിക്ഷ വരെ നല്‍കാന്‍ ഗുജറാത്തില്‍ നിയമം ഉണ്ട്. 

മദ്യ  നിരോധനത്തിലൂടെ ക്രമസമാധാനം, കുടുംബ ഭദ്രദ, ആരോഗ്യം, എന്നീ നിലകളില്‍ സമൂഹത്തിനുള്ള നേട്ടങ്ങള്‍ കണക്കിലെടുക്ക് കേന്ദ്രം ഇതിനെ പ്രോത്സാഹിപ്പിക്കണം എന്നാണ് ഗുജറാത്ത മുഖ്യമന്ത്രി വിജയ് രൂപാണി ധനകാര്യ കമ്മീഷന് മുന്നില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത