ദേശീയം

കേന്ദ്രം പിടിമുറുക്കുന്നു; തിരിച്ചുവരാന്‍ തയ്യാറാണെന്ന് വിജയ് മല്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ മദ്യരാജാവ് വിജയ് മല്യ ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുന്നതായി വിവരം. നിയമപരമായ നടപടികള്‍ നേരിടാന്‍ തയ്യാറാണെന്ന് കാട്ടി മല്യ ഇന്ത്യന്‍ അധികൃതരെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. 


സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതികളുടെ സമ്പാദ്യം കണ്ടുകെട്ടുന്നതിന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് മല്യയെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. ഈ നിയമമനുസരിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതികളുടെ വിദേശത്തുള്ളതടക്കമുള്ള സമ്പാദ്യം കേന്ദ്രസര്‍ക്കാരിന് കണ്ടുകെട്ടാം. അതേസമയം, മല്യയെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച അവസാന വട്ട ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ഇന്ത്യയില്‍ നിരവധി ബാങ്കുകളിലായി മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ഏകദേശം 9000 കോടി രൂപയുടെ വായ്പ്പാ തുക തിരിച്ചടക്കാനുണ്ട്. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങവെയാണ് മല്യ വിദേശത്തേക്ക് കടന്നത്. അതേസമയം, കോടതി നിര്‍ദ്ദേശ പ്രകാരം തന്റെ സമ്പാദ്യങ്ങള്‍ മുഴുവന്‍ കൈമാറാന്‍ തയ്യാറാണെന്ന് മല്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 2016 ഏപ്രിലില്‍ തന്റെ അവസ്ഥ വിവരിച്ച് കൊണ്ട് പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും കത്ത് നല്‍കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ക്ക് വേണ്ടി തന്നെ കുരിശിലേറ്റണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിനായി അവര്‍ തന്നെ സാമ്പത്തിക കുറ്റവാളിയായി മുദ്ര കുത്തുകയാണെന്നും ഇപ്പോള്‍ ലണ്ടനില്‍ കഴിയുന്ന മല്യ ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്