ദേശീയം

രാജ്യത്തെ വന്‍നഗരങ്ങള്‍ക്ക് ആകാശപ്രതിരോധം; മിസൈലുകള്‍ വിന്യസിക്കും, സദാ കണ്ണുതുറന്ന് റഡാറുകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ നഗരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വ്യോമ പ്രതിരോധ കവചം തീര്‍ക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍.ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നിന്നും അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാന്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഇതിന് പുറമേ തദേശീയമായി നിര്‍മ്മിച്ച മിസൈലുകളും പദ്ധതിയുടെ ഭാഗമായി നഗരങ്ങളില്‍ വിന്യസിക്കാന്‍ ആലോചനയുണ്ടെന്ന് പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പെടെയുളള പ്രമുഖ നഗരങ്ങള്‍ സുരക്ഷാഭീഷണി നേരിടുന്നുണ്ട്. ഇതിന് പരിഹാരം കാണാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പദ്ധതിക്ക് രൂപം നല്‍കിയത്. പദ്ധതിയുടെ ഭാഗമായി മിസൈലുകളും, റഡാറുകളും, മറ്റു ആയുധങ്ങളും സംഭരിക്കുമെന്ന് പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്ക, റഷ്യ, ഇസ്രായേല്‍, എന്നി രാജ്യങ്ങളില്‍ നിന്നും ആവശ്യമായ ആയുധങ്ങള്‍ സംഭരിക്കാനാണ് പദ്ധതി.

നിലവില്‍ ഇന്ത്യയുടെ ശത്രുരാജ്യമായ ചൈന അവരുടെ വ്യോമസേനയെ ശക്തിപ്പെടുത്തി വരുകയാണ്. ഇതും കൂടി കണക്കിലെടുത്താണ് ഇന്ത്യയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. നഗരങ്ങളില്‍ പ്രതിരോധകവചം തീര്‍ക്കുന്നതിന്റെ ഭാഗമായി ആയുധങ്ങള്‍ സംഭരിക്കുന്നതിന് ഇന്ത്യ അമേരിക്കയുമായി കൂടിയാലോചനകള്‍ നടത്തി വരുകയാണ്. മിസൈലുകള്‍, റഡാറുകള്‍, ഡ്രോണുകള്‍, പോര്‍ ഹെലികോപ്റ്ററുകള്‍ എന്നിവ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് കൂടിയാലോചനകള്‍ നടന്നുവരുന്നത്. 22 സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍( ആളില്ലാ വിമാനങ്ങള്‍) ഇന്ത്യയ്ക്ക് നല്‍കാന്‍ അമേരിക്ക ഇതിനോടകം തന്നെ അനുമതി നല്‍കിയിട്ടുണ്ട്. 200 കോടി ഡോളര്‍ ചെലവഴിച്ച് ഇവ സ്വന്തമാക്കാനാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്.
ഇതിന് പുറമേ അത്യാധുനിക ഭൂതല- വ്യോമ മിസൈല്‍ സംവിധാനം അമേരിക്കയില്‍ നിന്നും വാങ്ങാനും ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. 

സമാനമായ നിലയില്‍ റഷ്യയുമായും ഇന്ത്യക്ക് പ്രതിരോധ കരാറുകളുണ്ട്. എസ്-400 ട്രിംഫ് വ്യോമ പ്രതിരോധ മിസൈലുകള്‍ സ്വന്തമാക്കാനാണ് ഇന്ത്യ റഷ്യയുമായി ചര്‍ച്ചകള്‍ നടത്തിവരുന്നത്. 40000 കോടി രൂപ ചെലവ് വരുന്ന വന്‍കിട മിസൈല്‍ ഇടപാടിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ഈ വര്‍ഷാവസാനം ഇതുസംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ട്. 

ഇന്ത്യയുടെ ആയുധപ്പുരയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച വിവിധ ശ്രേണിയിലുളള അഗ്നി മിസൈലുകളുടെ ശേഖരമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു