ദേശീയം

കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; രാഹുല്‍ഗാന്ധിയും രജനീകാന്തും ആശുപത്രി സന്ദര്‍ശിച്ചു 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍. കാവേരി ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെയാണ് കരുണാനിധിയുടെ ആരോഗ്യനിലയെക്കുറിച്ച് അറിയിച്ചത്. 

രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി 1.30ഓടെയാണ് അദ്ദേഹത്തെ കാവേരി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലൂടെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് കൊണ്ടുവന്നെങ്കിലും അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കുറച്ചുനാള്‍കൂടി അദ്ദേഹത്തിന് ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സൂപ്പര്‍താരം രജനീകാന്തും ഇന്ന് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. സന്ദര്‍ശനശേഷം ഇരുവരും അദ്ദേഹത്തിന്റെ അരോഗ്യനില തൃപ്തികരമാമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ദീര്‍ഘകാലത്തെ ബന്ധമാണു കരുണാനിധിയുമായുള്ളതെന്നും അദ്ദേഹത്തിന്‌റെ ആരോഗ്യം മെച്ചപ്പെട്ടതില്‍ സന്തോഷമുണ്ടെന്നുമാണ് സന്ദര്‍ശനശേഷം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി