ദേശീയം

ഗട്ടറില്‍ വീണ് മകന്‍ മരിച്ചു; റോഡിലെ അഞ്ഞൂറോളം കുഴികള്‍ നികത്തി പിതാവ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ : റോഡിലെ ഗട്ടറില്‍ വീണ് പതിനാറുകാരനായ മകന്‍ മരിച്ചതിനെ തുടര്‍ന്ന് മറ്റാര്‍ക്കും ഇനി അപകടം പിണയരുതെന്ന് ആഗ്രഹത്തോടെ, റോഡിലെ കുഴികള്‍ നികത്തി പിതാവ്. മുംബൈ സ്വദേശി ദാദാറാവു ബില്‍ഹോറെയാണ് റോഡിലെ 550 ഓളം കുഴികള്‍ നികത്തിയത്. ദാദാറാവുവിന്റെ മകന്‍ പ്രകാശ് 2015 ജൂലൈ 28നാണു ജോഗേശ്വരി വിക്രോളി ലിങ്ക് റോഡില്‍ ഗട്ടറില്‍ ബൈക്ക് വീണ് അപകടത്തില്‍ മരിച്ചത്.

ഇതിന് ശേഷമാണ് ദാദാറാവു റോഡിലെ മരണക്കുഴികള്‍ അടയ്ക്കുക ലക്ഷ്യം വെച്ച് മുന്നിട്ടിറങ്ങിയത്. ദാദാറാവുവിന്റെ പ്രവൃത്തിയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ വന്നതോടെ ശ്രമദാനം വന്‍ വിജയമായി. 

ഏറെ ജനസംഖ്യയുള്ള രാജ്യത്ത് പക്ഷെ, സുരക്ഷിതമായി സഞ്ചരിക്കാനുള്ള റോഡുകളുടെ എണ്ണത്തില്‍ വളരെ കുറവുണ്ട്. ഉള്ള റോഡുകളില്‍ ഏറിയ പങ്കും കുഴികള്‍ നിറഞ്ഞ് അപകടകരമായ അവസ്ഥയിലുമാണ്. റോഡുകളിലെ കുഴികള്‍ നികത്താന്‍ പൊതുജനം മുന്നിട്ടിറങ്ങിയാല്‍ തന്നെ, ഗട്ടറില്‍ വീണുണ്ടാകുന്ന നിരവധി അപകടങ്ങള്‍ ഇല്ലാതാക്കാനാകുമെന്ന് ദാദാറാവു പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വേവ് പൂളില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം; കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

കോണ്‍ഗ്രസിന്റെ അവിശ്വാസത്തെ പിന്തുണച്ച് സിപിഎം അംഗങ്ങള്‍; രാമങ്കരി പഞ്ചായത്തില്‍ പാര്‍ട്ടിക്കു ഭരണം നഷ്ടമായി

അശ്വിന്‍ മുതല്‍ നെഹ്റ വരെ...

വൈലോപ്പിള്ളികവിതയിലെ ലോകവൈരുദ്ധ്യങ്ങള്‍

'ഹര്‍ദിക് പാണ്ഡ്യ ലോകകപ്പ് ടീമില്‍ വേണ്ട'- രോഹിത് നിലപാട് എടുത്തു