ദേശീയം

ഐഎന്‍എക്‌സ് മീഡിയ കേസ്: പി. ചിദംബരം ജൂണ്‍ ആറിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സിബിഐ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരം ജൂണ്‍ ആറിന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് സിബിഐ. മെയ് 31 ന് ചോദ്യം ചയ്യലിന് ഹാജരാകണമെന്ന് ചിദംബരത്തോട് സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മറ്റൊരുദിവസം ഹാജരാകാമെന്ന് ചിദംബരം അധികൃതരെ അറിയിച്ചു. ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റ് ചെയ്യുന്നതില്‍നിന്ന് ജൂലായ് മൂന്നുവരെ പി. ചിദംബരത്തിന് ഡല്‍ഹി കോടതി ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു. സിബിഐ ആവശ്യപ്പെടുമ്പോഴെല്ലാം ചോദ്യംചെയ്യലിന് ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഐഎന്‍എക്‌സ് മീഡിയ കേസില്‍ കഴിഞ്ഞവര്‍ഷം മേയ് 15നാണ് സി.ബി.ഐ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശഫണ്ട് ലഭിക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടതാണ് കേസ്.

ഇതില്‍ പത്ത് ലക്ഷം രൂപയുടെ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ അറസ്റ്റുചെയ്തിരുന്നു. കാര്‍ത്തിക്ക് ഡല്‍ഹി ഹൈക്കോടതി പിന്നീട് ജാമ്യം അനുവദിച്ചു. ഐഎന്‍എക്‌സ മീഡിയ ഡയറക്ടര്‍ ഇന്ദ്രാണി മുഖര്‍ജി, ഐഎന്‍എക്‌സ് ന്യൂസിന്റെ അന്നത്തെ ഡയറക്ടര്‍ പീറ്റര്‍ മുഖര്‍ജി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. 3500 കോടിയുടെ എയര്‍സെല്‍മാക്‌സിസ് ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു