ദേശീയം

ബിജെപിയെ തോല്‍പ്പിക്കാന്‍ ശിവസേനയോടൊപ്പം കൂടില്ല: നിലപാട് വ്യക്തമാക്കി എന്‍സിപി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബിജെപിയെ തോല്‍പ്പിക്കാന്‍ ശിവസേനയുമായി കൂട്ടുകൂടാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പാര്‍ട്ടിയിലെ രണ്ടാമന്‍ പ്രഫുല്‍ പട്ടേല്‍. മഹാരാഷ്ട്രയില്‍ ശിവസേനയുമായി ഒരിക്കലും ഒത്തുപോകാന്‍ കഴിയില്ലെന്നും ശിവസേനയില്‍ നിന്നുംം തീര്‍ത്തും വ്യത്യസ്തമായ കാഴ്ചപ്പാടാണ് എന്‍സിപിക്ക് ഉള്ളതെന്നും അദ്ദേഹം എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ഗോണ്ടിയ ബണ്ഡാര മണ്ഡലത്തില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യം ചേര്‍ന്ന നേടിയ വിജയം നല്ല തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ ബിജെപി ജയിച്ച പാല്‍ഘഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ
നിര്‍ത്തിയത് ശരിയായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ബിവിഎ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പിന്തുണക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ