ദേശീയം

കുട്ടികള്‍ സന്തോഷത്തോടെ പഠിക്കണം; ഒന്നും രണ്ടും ക്ലാസുകളിലെ ഹോംവര്‍ക്ക് ഒഴിവാക്കി ബില്ല് രൂപീകരിക്കാന്‍ കേന്ദ്രം 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഒന്നാംക്ലാസിലും രണ്ടാംക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഹോംവര്‍ക്ക് ചെയ്യിക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ ബില്ല് പാസാക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍. ഒന്നും രണ്ടും ക്ലാസിലെ കുട്ടികളെ ഹോംവര്‍ക്ക് ചെയ്യിക്കുന്നതില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് മദ്രാസ് ഹൈക്കോടതി വിധി പറഞ്ഞതിന്് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. കുട്ടികളുടെ പുസ്തക ഭാരം കുറക്കുന്നതിന് നടപടി എടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. 

സന്തോഷകരമായ വിദ്യാഭ്യാസ രീതിയിലാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കോടതിയുടെ നിര്‍ദേശം സ്വീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കോടതി ഉത്തരവ് പഠിക്കുകയാണെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബില്ല് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കുമെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു