ദേശീയം

 ബിജെപി സര്‍ക്കാര്‍ വഞ്ചിച്ചു; കര്‍ഷകര്‍ക്ക് പ്രക്ഷോഭമല്ലാതെ മറ്റൊരു വഴിയില്ലെന്ന് സച്ചിന്‍ പൈലറ്റ്

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി സര്‍ക്കാരുകള്‍ കര്‍ഷകരെ വഞ്ചിച്ചെന്നും പ്രക്ഷോഭം നടത്തുകയല്ലാതെ മറ്റൊരു വഴി അവര്‍ക്കുമുന്നില്‍ ഇല്ലെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ഇലക്ഷന്‍ സമയത്ത് കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബിജെപി പരാജയപ്പെട്ടെന്നും പല കര്‍ഷകരും കടക്കെണിയില്‍ അകപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

' ആറ് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുകയാണ്. കടക്കെണിയില്‍ അകപ്പെട്ടിരിക്കുന്ന അവര്‍ക്ക് താങ്ങുവില പോലും ലഭ്യമാകുന്നില്ല. ഇതോടൊപ്പം ഇന്ധന വില ഉയര്‍ന്നതുപോലുള്ള സാഹചര്യങ്ങള്‍ കൂടെയായപ്പോള്‍ ഇത് അവര്‍ക്കിടയില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം കൂടാന്‍ കാരണമായി', സച്ചിന്‍ പൈലറ്റ് പറഞ്ഞു.

അസംബ്ലി ഇലക്ഷന് മുമ്പ് രാജസ്ഥാന്‍ സര്‍ക്കാര്‍ കടങ്ങള്‍ എഴുതിതള്ളുമെന്ന് നടത്തിയ പ്രഖ്യാപനം തികഞ്ഞ അസംബന്ധമാണെന്നും യഥാര്‍ത്ഥത്തില്‍ അവിടെ കഴിഞ്ഞ രണ്ടാഴ്ചയ്കകം ഏഴ് കര്‍ഷക ആത്മഹത്യകള്‍ നടന്നുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് അര്‍ഹമായ വില ലഭിക്കാത്തതാണ് ഇവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്