ദേശീയം

രാജസ്ഥാനില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഒറ്റക്ക് മതി; ആരുമായി സഖ്യത്തിനില്ല: സച്ചിന്‍ പൈലറ്റ്

സമകാലിക മലയാളം ഡെസ്ക്

ജെയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍പൈലറ്റ്. രണ്ടു പാര്‍ട്ടികള്‍ക്ക് മാത്രം സ്വാധീനമുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്വന്തം ശക്തി ഉപയോഗിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. 

രാജസ്ഥാനില്‍ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകള്‍ ബി.ജെ.പിയുടെ ശക്തി ക്ഷയിച്ചെന്നാണ് കാണിക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും കര്‍ഷകര്‍ വലിയ ദുരിതങ്ങള്‍ നേരിടുകയാണെന്നും, കര്‍ഷകപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി തയ്യാറായിട്ടില്ലെന്നും സച്ചിന്‍പൈലറ്റ് പറഞ്ഞു. 

ബി.ജെ.പിയെ ദേശീയതലത്തില്‍ വെല്ലുവിളിക്കാന്‍ കഴിയുന്ന ഏകപാര്‍ട്ടി കോണ്‍ഗ്രസാണെന്നും ഏതൊരു ബി.ജെ.പി വിരുദ്ധ സഖ്യത്തിന്റെയും കേന്ദ്രസ്ഥാനത്ത് കോണ്‍ഗ്രസാവുമെന്നും സച്ചിന്‍പൈലറ്റ് കൂട്ടിച്ചേര്‍ത്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു