ദേശീയം

ആംബുലന്‍സ് അഴിമതി; വയലാര്‍ രവിയുടെ മകനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാന്‍ ആംബുലന്‍സ് അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണയ്‌ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ആംബുലന്‍സുകള്‍ വാങ്ങാന്‍ രവികൃഷ്ണയുടെ കമ്പനിക്ക് വഴിവിട്ട് കരാര്‍ നല്‍കി എന്ന പരാതിയിലാണ് സിബിഐ അന്വേഷണം നടത്തിയത്. 

കേസില്‍ പ്രതി ചേര്‍ത്തിരുന്ന കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റ്, അശോക് ഗലോട്ട്, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം എന്നിവരുടെ പേരുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടിട്ടില്ല. വിവാദക കരാറിലൂടെ രവികൃഷ്ണയുടെ സിഖിത്സാ ഹെല്‍ത്ത്‌കേയര്‍ കമ്പനി രണ്ടര കോടിയോളം രൂപ നേട്ടമുണ്ടാക്കിയെന്നാണ് കേസ്. കേസ് രജിസ്റ്റര്‍ ചെയ്തു മൂന്ന് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 

രവികൃഷ്ണയെക്കൂടാതെ കമ്പനി സിഇഒ സ്വേതാ മംഗല്‍, ജീവനക്കാരായ അമിത് ആന്റണി അലക്‌സ് എന്നിവര്‍ക്കെതിരെയും കുറ്റപത്രം നല്‍കിയിട്ടുണ്ട്. രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിനഡ്#റ് സച്ചിന്‍ പൈലറ്റ്, മുന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്, കാര്‍ത്തി ചിദംബരം എന്നിവരെ കേസില്‍ പ്രതിചേര്‍ത്തിരുന്നു. രാജസ്ഥാന്‍ പൊലീസാണ് കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയത്. വസുന്ധരെ രാജെ സിന്ധ്യ സര്‍ക്കാരിന്റെ ആവശ്യപ്രകാരം സിബിഐ കേസ് എറ്റെടുക്കുകയായിരുന്നു. 

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് കമ്പനി വ്യാജ ബില്ലികള്‍ ഉള്‍പ്പെടെയുള്ളവ നല്‍കിയെന്നും അതിലൂടെ 2.56 കോടി അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. മുന്‍ ജെയ്പൂര്‍ മേയര്‍ പങ്കജ് ജോഷിയാണ് പരാതിക്കാരന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി