ദേശീയം

കര്‍ഷകസമരം അഞ്ചാം ദിവസത്തിലേക്ക്: പഴം,പച്ചക്കറികള്‍ക്ക് പൊള്ളുന്ന വില; കര്‍ഷകര്‍ക്കിടയില്‍ ഭിന്നത

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എട്ടുസംസ്ഥാനങ്ങളില്‍ ആരംഭിച്ച കര്‍ഷകസമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നടങ്ങളില്‍ പ്രതിഷേധിച്ചാണ് വിവിധ കര്‍ഷക സംഘടനകള്‍ സമരം നടത്തുന്നത്. 

സമരം ശക്തമായതോടെ നഗരങ്ങളില്‍ പഴം,പച്ചക്കറി ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. മൊത്തവിപണയില്‍ പച്ചക്കറിക്ക് 10മുതല്‍ 30ശതമാനവും ചില്ലറവിപണിയില്‍ 50ശതമാനവും വില വര്‍ധിച്ചു. മൊത്തക്കച്ചവടക്കാര്‍ക്ക് പച്ചക്കറി ലഭിക്കുന്നില്ല. 

പാലുമായി പോകുന്ന ടാങ്കര്‍ ലോറികള്‍ തടഞ്ഞ് പാല് റോഡിലൊഴുക്കുന്ന സംഭവം വ്യാപകമായതോടെ പ്രതിഷേധവുമായി ഒരുകൂട്ടം ക്ഷീര കര്‍ഷകര്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സമരത്തില്‍ നിന്ന് പിന്‍മാറാണ് ഇവരുടെ തീരുമാനം. എന്നാല്‍ രാജസ്ഥാനില്‍ 12 പാല്‍ ടാങ്കറുകള്‍ തകര്‍ത്ത സംഭവത്തില്‍ സമരക്കാര്‍ക്ക് പങ്കില്ലെന്നാണ്  കര്‍ഷക സംഘടനകളുടെ വിശദീകരണം. 

വിദര്‍ഭയിലെ അമരാവതിയില്‍ കര്‍ഷകരോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുംബൈയില്‍ കലക്ടേറിറ്റിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. 

ഇതിനിടെ ലോങ് മാര്‍ച്ചില്‍ തന്ന ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് എഐകെഎസിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ ഇന്നുമുതല്‍ സമരം ആരംഭിക്കും.  സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍ രംഗത്തെത്തി. 


ക്ഷീരകര്‍ഷകരും മറ്റു കര്‍ഷകരും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പഞ്ചാബില്‍ ആറാം തീയതിമുതല്‍ സമരം അവസാനിപ്പിക്കാന്‍ ഒരുവിഭാഗം കര്‍ഷകര്‍ തീരുമാനിച്ചു. കര്‍ഷകസമരത്തെ ഹൈജാക്ക് ചെയ്യാന്‍ രാഷ്ട്രീയ കിസാന്‍ മഹാ സംഘ് നേതാക്കള്‍ പറഞ്ഞു.  കോണ്‍ഗ്രസും ബിജെപിയും കര്‍ഷക ദ്രോഹ നയങ്ങളാണ് സ്വീകരിച്ചതെന്നും അവര്‍ പറഞ്ഞു. 

മധ്യപ്രദേശില്‍ ആറിന് നടത്താനിരുന്ന കര്‍ഷക റാലി എട്ടിലേക്ക് മാറ്റി. ആറിന് കോണ്‍ഗ്രസ് റാലി നടത്തുന്നതിനെത്തുടര്‍ന്നാണ് ആറിലേക്ക് മാറ്റിയത്. കോല്‍ഹാപൂര്‍ കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘടനയായ സ്വഭിമാനി സംഘടന, സമരം പരാജയമാണ് എന്നാരോപിച്ച് രംഗത്തെത്തി. സമരം ആഹ്വാനം ചെയ്തതിലെ പിഴവാണ് പ്രക്ഷോഭം ദുര്ഡബലപ്പെടാന്‍ കാരണം എന്നാണ് ഇവര്‍ ആരോപിക്കുന്നത്. 
സമരം തകര്‍ക്കാര്‍ സര്‍ക്കാര്‍ ബോധപൂര്‍വം കര്‍ഷകര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് എന്നാണ് കിസാന്‍ മഹാ സംഘ് ആരോപിക്കുന്ന ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി