ദേശീയം

കൈക്കൂലി ആവശ്യപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചെരിപ്പൂരി അടിക്കണമെന്ന് ബിജെപി എംഎല്‍എ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: കൈക്കൂലി ആവശ്യപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചെരിപ്പൂരി അടിക്കണമെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയുടെ ആഹ്വാനം.ജൂണ്‍ അഞ്ച് കൈക്കൂലിക്കാര്‍ക്കുള്ള മുന്നറിയിപ്പ് ദിനമായി ആചരിച്ച ബൈരിയ എംഎല്‍എ സുരേന്ദ്ര സിംഗാണ് അനുയായികള്‍ക്ക് മുന്‍പില്‍ ഈ ആവശ്യം മുന്നോട്ടുവെച്ചത്.നേരത്തെയും വിവാദ പ്രസ്താവനകള്‍ നടത്തി വാര്‍ത്തയില്‍ ഇടം പിടിച്ചയാളാണ് സുരേന്ദ്ര സിംഗ്.

ആരെങ്കിലും കൈക്കൂലി ആവശ്യപ്പെടുകയാണെങ്കില്‍ അക്കാര്യം രഹസ്യമായി റെക്കോര്‍ഡ് ചെയ്യണം. തുടര്‍ന്ന് തന്നെ ഇത് ഏല്‍പ്പിക്കണമെന്ന് 
അനുയായികളോട് അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തം ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തയ്യാറായില്ലെങ്കില്‍ ആദ്യം ഒരു തല്ലു കൊടുക്കണം. എന്നിട്ടും തയ്യാറായില്ലെങ്കില്‍ ചെരിപ്പൂരി അടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം വിവാദമായെങ്കിലും തന്റെ പ്രസ്താവനയില്‍ നിന്നും പിന്മാറാന്‍ അദ്ദേഹം തയ്യാറായില്ല. ജനങ്ങളുടെ താത്പര്യങ്ങളെ കരുതിയാണ് തന്റെ പ്രസ്താവനയെന്നും ഇക്കാര്യത്തില്‍ ജയിലില്‍ പോകാനും തയ്യാറാണെന്നും സുരേന്ദ്ര സിംഗ് പിന്നീട് പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാമന്റെ അവതാരമാണെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ശൂര്‍പ്പണഖയാണെന്നും വിശേഷിപ്പിച്ച് നേരത്തെയും സുരേന്ദ്ര സിംഗ് വിവാദത്തില്‍ അകപ്പെട്ടിരുന്നു. അടുത്തിടെ കൈറാനയിലും നൂര്‍പൂരിലും ബി.ജെ.പിക്കേറ്റ തിരിച്ചടി യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗങ്ങളുടെ പിടിപ്പുകേടാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി ഇനി അണ്ണൻ നോക്കിക്കോളും'; 'ആവേശം' ഒടിടിയിലേക്ക്, മേയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു