ദേശീയം

പെട്രോള്‍ വില കുറച്ചു: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് യുവാവ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: രാജ്യത്തുണ്ടായ പെട്രോള്‍ വില വര്‍ദ്ധനയില്‍ വ്യത്യസ്ത പ്രതിഷേധവുമായി തെലങ്കാനയിലെ യുവാവ്. പെട്രോള്‍ വില വര്‍ദ്ധനവില്‍ വലിയ രീതിയില്‍ പ്രതിഷേധം ഉണ്ടായ സാഹചര്യത്തില്‍ 9 പൈസ കുറച്ചിരുന്നു. കുറച്ച 9 പൈസയുടെ ചെക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയാണ് ചന്തു ഗൗഡ എന്ന യുവാവ് വ്യത്യസ്തനായത്.

തെലങ്കാനയില്‍ നടന്ന പ്രജാവാണി എന്ന ചടങ്ങില്‍ കളക്ടര്‍ കൃഷ്ണ ഭാസ്‌ക്കറിന് ചന്തു ഗൗഡ 9 പൈസയുടെ ചെക്ക് കൈമാറുകയും ചെയ്തു.കൈമാറിയ ചെക്ക്‌പെട്രോള്‍ വില കുറച്ചപ്പോള്‍ ലാഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയാണ്. നല്ല കാര്യങ്ങള്‍ക്കായി ഈ തുക വിനിയോഗിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നതായിരുന്നു തുക കൈമാറിയ ശേഷം ചന്തു ഗൗഡയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം