ദേശീയം

രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ബിജെപിയെ തോല്‍പ്പിക്കും; മുന്നറിയിപ്പുമായി അയോധ്യയിലെ സന്യാസി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിന് മുന്നറിയിപ്പുമായി ഹിന്ദു സന്യാസി. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരണമെങ്കില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിയ്ക്കണമെന്ന് പരംഹാന്‍സ് ദാസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ബിജെപിക്കെതിരെ പ്രക്ഷോഭം ആരംഭിക്കും. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വികസനമായിരിക്കും മുഖ്യ ചര്‍ച്ചാവിഷയമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ഹിന്ദുസന്യാസി രംഗത്തുവന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രനിര്‍മ്മാണം മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനമായി ബിജെപി അവതരിപ്പിച്ചിരുന്നു. 

നിലവില്‍ അയോധ്യകേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ പശ്ചാത്തലത്തില്‍ കോടതിയുടെ ഉത്തരവ് അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇതും കണക്കിലെടുത്താണ് ബിജെപി സര്‍ക്കാരിന് മുന്നറിയിപ്പുമായി പരംഹാന്‍സ് ദാസ് രംഗത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)