ദേശീയം

തപാല്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചു; കേന്ദ്രസര്‍ക്കാര്‍ മാതൃകയില്‍ ക്ഷാമബത്ത നല്‍കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പോസ്റ്റല്‍ ജീവനക്കാരുടെ ശമ്പളം കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരിച്ചു. മൂന്ന് സ്ലാബുകളിലായി പ്രതിവര്‍ഷം പതിനാലായിരം രൂപ വരെയാണ്  വര്‍ധന. മൂന്ന് ലക്ഷത്തിലേറെ തപാല്‍ ജീവനക്കാര്‍ക്ക് വര്‍ധനയുടെ ആനുകൂല്യം ലഭിക്കും. ശമ്പള വര്‍ധന ആവശ്യപ്പെട്ട് പതിനാറ് ദിവസമായി പോസ്റ്റല്‍ ജീവനക്കാര്‍ സമരത്തിലായിരുന്നു. 

കേന്ദ്രസര്‍ക്കാര്‍ മാതൃകയില്‍ തപാല്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത വര്‍ധിപ്പിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഗ്രാമീണ ഡാക് സേവകരെ രണ്ട് തസ്തികകളായി വിഭജിക്കും. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍. അസിസ്റ്റന്റ് പോസ്റ്റ്് മാസ്റ്റര്‍ എന്നി്ങ്ങനെയായിരിക്കും തസ്തികകള്‍. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ക്ക 12,000 രൂപയും  അസിസ്്റ്റന്‍ പോസ്റ്റ് മാസ്റ്റര്‍ക്ക് പതിനായിരം രൂപയും കുറഞ്ഞ ശമ്പളമായി ലഭിക്കും. ജോലി ചെയ്യുന്ന സമയത്തിന്റെ വര്‍ധനയനുസരിച്ച് ശമ്പളത്തില്‍ വര്‍ധനവുണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി