ദേശീയം

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ തൂങ്ങിച്ചാവും: ഭീഷണിയുമായി ഉപമുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലുഗു ദേശം പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ തൂങ്ങിമരിക്കുമെന്ന് പാര്‍ട്ടി നേതാവും ആന്ധ്ര ഉപമുഖ്യമന്ത്രിയുമായ കെഇ കൃഷ്ണമൂര്‍ത്തി. പാര്‍ട്ടിക്കു വേണ്ടിയാണ് താനിതു പറയുന്നതെന്നും കൃഷ്ണമൂര്‍ത്തി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തെലുഗു ദേശം പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന പ്രശ്‌നമില്ല. അഥവാ അങ്ങനെ സംഭവിച്ചാല്‍ താന്‍ തൂങ്ങിമരിക്കുമെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു.

കര്‍ണാടകയില്‍ എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ടിഡിപി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു പങ്കെടുത്തിരുന്നു. അന്നു രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമൊപ്പം നായിഡു വേദി പങ്കിടുകയും ചെയ്തു. നായിഡു ഉള്‍പ്പെടെയുള്ള ബിജെപി ഇതര പാര്‍ട്ടികളുടെ സംഗമം പുതിയ പ്രതിപക്ഷ കൂടിച്ചേരലായാണ് വിശേഷിപ്പിക്കപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് ആന്ധ്ര ഉപമുഖ്യമന്ത്രിയുടെ നിലപാടു പ്രഖ്യാപനം.

പൊതു തെരഞ്ഞെടുപ്പിനു മുമ്പായി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനാണ് ടിഡിപി ശ്രമിക്കുന്നതെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജെപിയും ആരോപണം ഉന്നയിച്ചുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെതിരെ പ്രചാരണം നടത്തിയാണ് ടിഡിപി അധികാരം പിടിച്ചതെന്നാണ് ഇവര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍