ദേശീയം

തീരുമാനം പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാക്കും; ഉമ്മന്‍ചാണ്ടിക്കെതിരെ കെ വി തോമസ്

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: പിജെ കുര്യന് പിന്നാലെ ഉമ്മന്‍ചാണ്ടിക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് കെ വി തോമസും. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനെക്കുറിച്ചുള്ള ഉമ്മന്‍ചാണ്ടിയുടെ ന്യായങ്ങള്‍ തൃപ്തികരമല്ലെന്ന് കെ.വി. തോമസ് പറഞ്ഞു. പല നേതാക്കളെയും അറിയിക്കാതെ സീറ്റ് വിട്ടുനല്‍കിയത് ഏകപക്ഷീയമായാണെന്നും കെ വി തോമസ് പറഞ്ഞു

ഒന്നോ രണ്ടോ നേതാക്കള്‍ തീരുമാനമെടുത്താല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് കെ വി തോമസ് പറഞ്ഞു. അതേസമയം കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഉമ്മന്‍ ചാണ്ടിയുടെ ബുദ്ധിയിലുദിച്ച ആശയമാണെന്നായിരുന്നു പിജെ കുര്യന്‍ ആവര്‍ത്തിച്ചു. . കേരള കോണ്‍ഗ്രസ് പോലും സീറ്റ് പ്രതീക്ഷിച്ചിരുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ അജന്‍ഡയാണിത്.  പാര്‍ട്ടിയുടെ ഒരു കമ്മിറ്റിയിലും വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.  ഹൈക്കമാന്‍ഡ് തീരുമാനം എടുത്ത സ്ഥിതിക്ക് ഇനി തിരുത്തേണ്ടതില്ലെന്നും പി.ജെ.കുര്യന്‍ ഡല്‍ഹിയില്‍  പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്