ദേശീയം

മാധ്യമങ്ങളില്‍ ദളിത് പ്രയോഗം വേണ്ടെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

നാഗ്പുര്‍: ദളിത് എന്ന വാക്ക് മാധ്യമങ്ങളില്‍ ഉപയോഗിക്കരുതെന്ന് കോടതി. ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തോടും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയോടും ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ഭൂഷണ്‍ ധര്‍മാധികാരി, സാക ഹഖ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ദളിത് എന്ന വാക്ക് ഉപയോഗിക്കരുതെന്നു കാട്ടി 2018 മാര്‍ച്ചില്‍ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്. 

ഇതുമായി ബന്ധപ്പെട്ട് നാല് ആഴ്ചകള്‍ക്കുള്ളില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.എല്ലാ സര്‍ക്കാര്‍ രേഖകളില്‍നിന്നും ദളിത് എന്ന വാക്ക് ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടി രണ്ടു വര്‍ഷം മുന്‍പ് പങ്കജ് മെശ്രാം എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ രേഖകളില്‍ കൂടാതെ മാധ്യമങ്ങളിലും ഇത് നടപ്പാക്കണമെന്ന ഹര്‍ജിക്കാരന്റെ അഭിഭാഷകന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്