ദേശീയം

കസേരയില്‍ ഇരുന്നതിന് ദളിത് യുവതിക്ക് ജനക്കൂട്ടത്തിന്റെ മര്‍ദ്ദനം; സംഭവം ഗുജറാത്തില്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ദളിത് യുവതിക്ക് നേരെ ജനക്കൂട്ടത്തിന്റെ ക്രൂരത. കസേരയില്‍ ഇരുന്നു എന്നതിന്റെ പേരിലായിരുന്നു ദളിത് യുവതിയെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. 

അഹമ്മദാബാദിലെ ഒരു അംഗന്‍വാടിയില്‍ ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ജോലിയായിരുന്നു പല്ലവി ബെന്‍ എന്ന യുവതിക്ക്. ഇവിടെ ജോലി സമയത്ത് പല്ലവി കസേരയില്‍ ഇരുന്നതാണ് ചിലരെ പ്രകോപിപ്പിച്ചത്. 

പല്ലവി കസേരയില്‍ ഇരുന്നത് ഇഷ്ടപ്പെടാതിരുന്ന ഒരു പ്രദേശവാസി യുവതിയെ ആക്രമിക്കുകയും കസേരയില്‍ നിന്നും ചവിട്ടി താഴേക്കിടുകയും ചെയ്തു. ഇതിന് ശേഷം ഈ പ്രദേശവാസിയും 25 പേരോളം വരുന്ന ജനക്കൂട്ടവും ചേര്‍ന്ന് യുവതിയുടെ വീട്ടിലെത്തി അവരെ മര്‍ദ്ദിക്കുകയായിരുന്നു. 

ഇവരെ തീകൊളുത്തി കൊല്ലാനും ജനക്കൂട്ടത്തിന്റെ ഭാഗത്ത് നിന്നും ശ്രമമുണ്ടായി. യുവതിയും കുടുംബവും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. രജ്പുത് വിഭാഗത്തില്‍പ്പെട്ടവരാണ് യുവതിയെ മര്‍ദ്ദിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്