ദേശീയം

ഐഎഎസുകാര്‍ ഇരിക്കേണ്ട ഇടത്ത് ഇനി ഇവര്‍ ഇരിക്കും; കേന്ദ്രസര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരില്‍ ഐഎഎസ് മേധാവിത്വത്തിന് തിരിച്ചടി നല്‍കി പ്രമുഖ മന്ത്രാലയങ്ങളില്‍ ജോയിന്റ് സെക്രട്ടറി തലത്തില്‍ പുറമേ നിന്ന് വിദഗ്ധന്മാരെ നിയമിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. ഇതുവരെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്മാര്‍ മാത്രമാണ് ജോയിന്റ് സെക്രട്ടറി പദവി വഹിച്ചിരുന്നത്. 10 വിദഗ്ധന്മാരെ ജോയിന്റ് സെക്രട്ടറി തലത്തില്‍ നിയമിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

റവന്യൂ, ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ഇക്കണോമിക് അഫയേഴ്‌സ്, കൃഷി, സഹകരണം, കര്‍ഷക ക്ഷേമം, റോഡ് ഗതാഗതം, ഹൈവേ ഷിപ്പിങ്, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം, റിന്യൂവബിള്‍ എനര്‍ജി, സിവില്‍ വ്യോമയാനം, വാണിജ്യം എന്നീ മന്ത്രാലയങ്ങളിലാണ് പുറമേ നിന്ന് വിദഗ്ധന്മാരെ ജോയിന്റ് സെക്രട്ടറിമാരായി നിയമിക്കുന്നത്. അപേക്ഷകര്‍ ഓണ്‍ലൈനായി ഈ മാസം 15ന് മുമ്പ് അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ http://Lateral.nic.in -ല്‍ നിന്ന് ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്