ദേശീയം

കൃഷ്ണമൃഗത്തെ വേട്ടയാടിയതിലെ വൈരാഗ്യം; സല്‍മാനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് നെഹ്‌റയുടെ വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി കുപ്രസിദ്ധ ഗുണ്ടാ നേതാവ് സമ്പത്ത് നെഹ്‌റയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞയാഴ്ച നെഹ്‌റ ഹരിയാന പൊലീസിന്റെ പിടിയിലായിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് സല്‍മാനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന മൊഴി. 

സല്‍മാനെ പിന്തുടരുകയും, അദ്ദേഹത്തിന്റെ വീടിന്റെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു. കൃഷ്ണ മൃഗത്തെ വെടിവെച്ചു കൊന്നതിലുള്ള വൈരാഗ്യം മൂലമാണ് സല്‍മാനെ വധിക്കാന്‍ പദ്ധതിയിട്ടതെന്നാണ് പൊലീസ് പറയുന്നത്. 

രാജസ്ഥാനിലെ ബിഷ്‌നോയ് സമുദായംഗമായ നെഹ്‌റ വെടിവയ്ക്കല്‍ വിദഗ്ധനാണ്. കൃഷ്ണമൃഗത്തെ ദൈവതുല്യമായി കണ്ട് ആരാധിക്കുന്നവരാണ് ബിഷ്‌ണോയി വിഭാഗക്കാര്‍. സല്‍മാനെ വധിക്കുമെന്ന് ഈ വര്‍ഷമാദ്യം ലോറന്‍സ് ബിഷ്‌ണോയ് ഭീഷണി മുഴക്കിയിരുന്നു. സല്‍മാനെ കൊലപ്പെടുത്തിയതിന് ശേഷം വിദേശത്തേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍