ദേശീയം

ബിജെപിയില്‍ അഴിമതിക്കാരല്ലാത്തതായി മോദിയും യോഗിയും മാത്രം: ബിജെപി എംപി

സമകാലിക മലയാളം ഡെസ്ക്

ഗോണ്ഡാ: അഴിമതിക്കാരല്ലാത്തവരായി ഉള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി ആദിത്യനാഥും മാത്രമെന്ന് ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍. മറ്റ് ബിജെപിക്കാര്‍ അഴിമതിക്കാരല്ല എന്ന് തനിക്ക് പറയാന്‍ സാധിക്കില്ലെന്നാണ് ബിജെപി എംപിയുടെ പ്രസ്താവന. 

നരേന്ദ്ര മോദിയും, ആദിത്യനാഥും ഒരു തരത്തിലുള്ള അഴിമതിയുടേയും ഭാഗമായിട്ടില്ല. എന്നാല്‍ നിങ്ങള്‍ സൂക്ഷിച്ച് കേള്‍ക്കണം, മറ്റ് ബിജെപിക്കാരുടെ കാര്യം അങ്ങിനെയല്ലെന്നും ബ്രിജ് ഭൂഷണ്‍ പറയുന്നു. 

വിവാദ പ്രസ്താവനകളുടെ പേരില്‍ നേരത്തേയും ഇടംപിടിച്ചിട്ടുള്ള വ്യക്തിയാണ് ബ്രിജ്. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുരയ്ക്കുന്ന നായയോടും ബിജെപി എംപി ഉപമിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വേശ്യകളെന്ന് ബിജെപി നേതാവ് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് വീണ്ടും വിവാദ പ്രതികരണവുമായി മറ്റൊരു ബിജെപി നേതാവ് കൂടി രംഗത്തെത്തുന്നത്. കൈക്കൂലി ആവശ്യപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കായികമായി കൈകാര്യം ചെയ്യാനും യുപിയിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് അണികള്‍ക്ക് ആഹ്വാനം നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍