ദേശീയം

വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറി: ഏഴ് മരണം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വിനോദയാത്രയ്ക്കുപോയ ഏഴ് കോളജ് വിദ്യാര്‍ത്ഥികള്‍ ബസ് കയറി മരിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്ര-ലഖ്‌നൗ ഹൈവേയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. പരിക്കേറ്റ മറ്റുള്ളവര്‍ ഗുരുതരാവസ്ഥയിലാണ്.

സാന്ത് കബീര്‍ കോളെജില്‍ നിന്നും വിനോദ യാത്രയ്ക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ യാത്ര ചെയ്ത ബസ് പാതിവഴിയില്‍ വെച്ച് ഇന്ധനം തീര്‍ന്ന് നിന്ന് പോവുകയായിരുന്നു. ഇതേത്തുടര്‍ന്ന് റോഡരികില്‍ ഇറങ്ങിനിന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് പിന്നീട് വന്ന സര്‍ക്കാര്‍ ബസ് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. 

ബസിനടിയില്‍ പെട്ടവര്‍ സംഭവസ്ഥലത്തുവെച്ചും ഗുരുതരമായി പരുക്കേറ്റ ചിലര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനമറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!