ദേശീയം

ക്യാബിനറ്റ് പദവി നിരസിച്ച ആത്മീയ നേതാവ് ഭയ്യൂജി മഹാരാജ് സ്വയം വെടിവെച്ച് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ഇന്‍ഡോര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആത്മീയ നേതാവ് ഭയ്യൂജി മഹാരാജ് സ്വയം വെടിവെച്ച് മരിച്ചു. ആത്മഹത്യ ചെയ്യാനുളള കാരണങ്ങള്‍ വ്യക്തമല്ല. വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ ഭയൂജി മഹാരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു

ഏപ്രിലില്‍ അഞ്ച് ആത്മീയ നേതാക്കള്‍ക്ക് ക്യാബിനറ്റ് പദവി നല്‍കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ആളാണ് ഭയ്യൂജി മഹാരാജ്. എന്നാല്‍ പദവി അദ്ദേഹം നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാരിനെതിരെ അണ്ണാ ഹസാരെ പ്രക്ഷോഭപരിപാടി സംഘടിപ്പിച്ചപ്പോള്‍ മധ്യസ്ഥനായിട്ടും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി