ദേശീയം

തിളച്ച ടാര്‍ ജീവനുളള നായയുടെ ദേഹത്ത് ഒഴിച്ചുമൂടി റോഡ് നിര്‍മ്മാണം;  വിവാദം കൊഴുക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആഗ്രയില്‍ പട്ടിയെ മണ്ണിട്ടുമൂടി റോഡ് നിര്‍മ്മിച്ച നടപടി വിവാദത്തില്‍. പട്ടിയെ ജീവനോടെയാണോ മണ്ണിട്ടുമൂടിയത് എന്നത് വ്യക്തമല്ല. 

ആഗ്രയിലെ ഫത്തേബാദ് റോഡില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. പട്ടിയെ മണ്ണിട്ടുമൂടി റോഡ് നിര്‍മ്മിക്കുന്നത് പ്രദേശത്തെ നാട്ടുകാരുടെയും യാത്രക്കാരുടെയും ശ്രദ്ധയില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ കാണുമ്പോള്‍ പട്ടിയുടെ പകുതി ശരീരം മണ്ണിട്ടുമൂടിയ നിലയിലായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ ഇടപെട്ട നാട്ടുകാരുടെ പ്രതിഷേധവും പൊലീസില്‍ നല്‍കിയ പരാതിയും കണക്കിലെടുത്ത് പട്ടിയുടെ ശവശരീരം പ്രദേശത്ത് നിന്നും നീക്കി. 

തിളച്ച ടാര്‍ റോഡില്‍ ഒഴിക്കുന്നതുവരെ പട്ടിയ്ക്ക് ജീവന്‍ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡുനിര്‍മ്മാണത്തിനിടെ പട്ടി വേദനകൊണ്ട് മോങ്ങിയതായും നാട്ടുകാര്‍ വാദിക്കുന്നു. സംഭവം വിവാദമായതിന് പിന്നാലെ നിര്‍മ്മാണ കമ്പനിയ്ക്ക് പി ഡബ്ലു ഡി നോട്ടീസ് അയച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി