ദേശീയം

പ്രണബ് മുഖര്‍ജിയുടേതും ആര്‍എസ്എസ് തലവന്റേതും ഒരേ ആശയം: ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ്

സമകാലിക മലയാളം ഡെസ്ക്

ര്‍എസ്എസിന്റെയും പ്രണബ് മുഖര്‍ജിയുടെയും കാഴ്ചപ്പാടുകള്‍ ഒരുപോലെയെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. ആര്‍എസ്എസ് ഒരു വിശാല സംഘടനയാണ്. അതിന്റെ പരിപാടിയില്‍ മുന്‍ രാഷ്ട്രപതിയേയും ഉള്‍പ്പെടുത്തി. അദ്ദേഹം ആ ക്ഷണം സ്വീകരിക്കുകയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് ആര്‍എസ്എസ് നേതാക്കളോടും അംഗങ്ങളോടും പങ്കുവെക്കുകയും ചെയ്തു. ആര്‍എസ്എസ് മേധാവി മോഹഗന്‍ ഭാഗവതിന്റെ ആശയങ്ങളോട് സമാനമയാതാണ് പ്രണബ് മുഖര്‍ജിയുടെയും ചിന്തകള്‍. രണ്ടു നേതാക്കളുടേയും ആശയങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നും ഞങ്ങള്‍ കണ്ടില്ല - റാം മാധവ് പറഞ്ഞു. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച പ്രണബ് മുഖര്‍ജിയുടെ നിലപാട് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ഇതിനോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായികരുന്നു റാം മാധവ്. 

 രാജ്യത്തിന്റെ വീരപുത്രന് പ്രണാമം അര്‍പ്പിക്കാന്‍ സാധിച്ചതായി ഹെഡ്‌ഗേവാറിന്റെ ജന്മസ്ഥലം സന്ദര്‍ശിച്ചതിന് പിന്നാലെ സന്ദര്‍ശന ഡയറിയില്‍ പ്രണബ് കുറിച്ചിരുന്നു. നാഗ്പൂരിലെത്തിയത് ദേശം, ദേശീയത, ദേശസ്‌നേഹം എന്നിവയെക്കുറിച്ചു പറയാനാണെന്ന് പ്രണബ് പറഞ്ഞു. വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ചു രൂപപ്പെട്ടതാണു നമ്മുടെ ദേശീയത. ഇതാണു നമ്മെ വിശിഷ്ടരും സഹിഷ്ണതയുള്ളവരുമാക്കി മാറ്റുന്നതെന്നും പ്രണബ് പറഞ്ഞു. മതേതരത്വമാണ് ഇന്ത്യയുടെ മതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് നമ്മുടേത്. എന്നാല്‍ ലോക സന്തുഷ്ടി സൂചികയില്‍ ഇതുവരെ നമ്മളെത്തിയിട്ടില്ലെന്നും പ്രണബ് പറഞ്ഞു. ജനങ്ങളുടെ സന്തോഷത്തിലാണ് ഭരണാധികാരിയുടെ സന്തോഷമിരിക്കുന്നത്. നമ്മുടെ രാജ്യത്തെ മതം, പ്രാദേശികത, വെറുപ്പ്, അസഹിഷ്ണുത എന്നിവ കൊണ്ട് വിശദീകരിക്കാന്‍ ശ്രമിക്കുന്നത് ദേശീയതയെ ശുഷ്‌കിപ്പിക്കാനേ സഹായിക്കൂ. ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകത്തില്‍ നെഹ്‌റു വിശദമായി ഇന്ത്യന്‍ ദേശീയതയെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹമെഴുതി: ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരും മറ്റു വിഭാഗങ്ങളും ഒരുമിച്ചാലേ യഥാര്‍ഥ ദേശീയത രൂപപ്പെടൂ.അസഹിഷ്ണുത നമ്മുടെ രാജ്യത്തിന്റെ വ്യക്തിത്വത്തിന് പ്രതിബന്ധമുണ്ടാക്കുന്നു. രാജ്യത്തോടുള്ള സമര്‍പ്പണമാണ് ദേശസ്‌നേഹമെന്നും പ്രണബ് കുമാര്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ