ദേശീയം

രാജ്താക്കറെയുടെ പിറന്നാള്‍ ദിനത്തില്‍ മുംബൈയില്‍ പെട്രോളിന് ഓഫര്‍; 9 രൂപ വിലക്കുറവ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജ്യത്ത് ദിവസവും ഇന്ധന വില വര്‍ധിക്കുമ്പോള്‍ പെട്രോള്‍ വില 9 രൂപ കുറച്ച് മഹാരാഷ്ട്രയിലെ ചില പമ്പുകള്‍. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അദ്ധ്യക്ഷന്‍ രാജ് താക്കറെയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ഓഫര്‍. പെട്രോള്‍ പമ്പുടമകള്‍ നല്‍കുന്ന ഇളവ് പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ പമ്പുടമയ്ക്ക് നല്‍കും. 

തന്റെ അമ്പതാം പിറന്നാളിനോട് അനുബന്ധിച്ച് മഹാരാഷ്ട്രക്കാര്‍ക്കുള്ള സമ്മാനമെന്ന് പറഞ്ഞാണ് രാജ് താക്കറെ പെട്രോള്‍ വിലയില്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ തിരഞ്ഞെടുത്ത പമ്പുകളിലെത്തുന്ന എല്ലാ ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ലിറ്ററിന് ഒമ്പത് രൂപ വരെ ഇളവ് ലഭിക്കും. നിലവില്‍ 84.26 രൂപയാണ് മഹാരാഷ്ട്രയിലെ പെട്രോള്‍ വില. രാജ് താക്കറെയുടെ ജന്മദിനമായ ജൂണ്‍ 14ന് മാത്രമാണ് ഈ ഓഫര്‍.

വില കുറച്ച് പെട്രോള്‍ നല്‍കുന്ന എല്ലാ പമ്പുകളിലും എംഎന്‍എസ് പ്രവര്‍ത്തകരും നിലയുറപ്പിച്ചിട്ടുണ്ട്. പമ്പുകളിലെ കണക്കുകളും കാര്യങ്ങളും പരിശോധിച്ച് ഓരോ പ്രദേശത്തെയും പാര്‍ട്ടി കമ്മിറ്റികളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയ തുക ഇളവ് നല്‍കുന്ന തുക പമ്പുടമകള്‍ക്ക് നല്‍കുന്ന്. രാജ് താക്കറെയുടെ സമ്മാനം മുംബൈയിലെ വലിയ വിഭാഗം ജനങ്ങള്‍ക്കും ഇഷ്ടമായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇത് മാതൃകയാക്കി പെട്രോള്‍ വില കുറയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ