ദേശീയം

കശ്മീരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സൈനികനെ ഭീകരര്‍ വെടിവെച്ചു കൊന്നു; സംഭവം മാധ്യമപ്രവര്‍ത്തകന്റെ കൊലയ്ക്ക് പിന്നാലെ 

സമകാലിക മലയാളം ഡെസ്ക്


ശ്രീനഗര്‍: ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം വെടിയേറ്റ നിലയില്‍ കണ്ടെത്തി. ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 44 രാഷ്ട്രീയ റൈഫിള്‍സിലെ ഔറംഗസേബാണ് കൊല്ലപ്പെട്ടത്. പുല്‍വാമ ജില്ലയിലെ ഗുസ്സു ഗ്രാമത്തില്‍ നിന്നാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കും കഴുത്തിനും വെടിയേറ്റ നിലയിലാണ് മൃതദേഹം.

ഈദ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ സ്വദേശമായ പൂഞ്ച് ജില്ലയിലെ പിര്‍ പഞ്ചാലിലേക്കു പോകുകയായിരുന്നു ഔറംഗസേബ്. അദ്ദേഹം സഞ്ചരിച്ച വാഹനം കലംപോരയില്‍ വച്ച് തീവ്രവാദികള്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഔറംഗസേബിനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിയേറ്റ മൃതദേഹം കണ്ടെത്തിയത്.

റംസാനിലെ വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ അതു തുടരാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടന്ന അതേ ദിവസമാണ് കൊലപാതകം നടന്നത്. ഇംഗ്ലീഷ് ദിനപത്രമായ റൈസിങ് കശ്മീരിന്റെ എഡിറ്റര്‍ ഇന്‍ ചീഫും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ഷുജാത് ബുക്കാരി ഭീകരര്‍ വെടിവെച്ചുകൊന്നതിന് പിന്നാലെയായിരുന്നു ഈ സംഭവം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു