ദേശീയം

കഫീല്‍ഖാന്റെ ക്ഷമ പ്രചോദനമാകുന്നു; സഹോദരന് രാഹുലിന്റെ കത്ത് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:ഡോ കഫീല്‍ ഖാന്റെ സഹോദരന് വെടിയേറ്റതില്‍ ആശങ്ക പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി കത്തയച്ചു. ഉത്തര്‍പ്രദേശിലെ നിയമവാഴ്ചയുടെ അവസ്ഥ വ്യക്തമാക്കുന്നതാണ് കാഷിഫ് ജമീലിന് നേരേയുണ്ടായ ആക്രമണമെന്നാണ്  രാഹുല്‍ ഗാന്ധി അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ച രാത്രി ആക്രമണം നേരിട്ട ജമീല് ലഖ്‌നൗവിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ചികിത്സയിലാണ്.

ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും പ്രതികാര നടപടികളുണ്ടായിട്ടും സ്വാഭിമാനം വെടിയാന്‍ തയ്യാറാകാത്ത കഫീല്‍ ഖാനെ രാഹുല്‍ ഗാന്ധി പ്രശംസിച്ചതായി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് വക്താവ് അമര്‍നാഥ് അഗര്‍വാള്‍ പറഞ്ഞു. സാധാരണ ജനങ്ങള്‍ക്ക് കഫീല്‍ ഖാന്‍ കാണിച്ചുതന്ന് ക്ഷമ പ്രചോദനമാണെന്നും രാഹൂല്‍ ഗാന്ധി പറഞ്ഞു. 

ഉത്തര്‍പ്രദേശ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അനന്ദ് കുമാറുമായി നേരില്‍ കണ്ട് കഫീല്‍ ഖാന്‍ ഇന്നലെ സംസാരിച്ചു. സഹോദരന് വെടിയേറ്റ കേസിലെ അന്വേഷണത്തിലുള്ള അശ്രദ്ധയെ ചൂണ്ടിക്കാണിച്ചായിരുന്നു കുടിക്കാഴ്ച. ജമീലിന്റെ ചികിത്സ വൈകിപ്പിക്കുന്നതിന് പൊലീസ് ശ്രമിച്ചതായി ആരോപണമുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും