ദേശീയം

'എന്റെ ഭര്‍ത്താവ് രാമന് തുല്യന്‍';  മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയ്ക്ക് മോദിയുടെ ഭാര്യയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി അവിവാഹിതനാണെന്ന മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിന്റെ പ്രസ്താവനയില്‍ അത്ഭുതം പ്രകടിപ്പിച്ച് മോദിയുടെ ഭാര്യ യശോദ ബെന്‍. 2004 ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ മോദി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ ഭാര്യയുടെ പേരിന്റെ സ്ഥാനത്ത് തന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വിദ്യാസമ്പന്നയും മുന്‍ ഗുജറാത്ത്  മുഖ്യമന്ത്രി കൂടിയായ ആനന്ദി ബെന്‍ ഇത്രയും നിരുത്തരവാദപരമായ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നുവെന്നും യശോദ ബെന്‍ കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തെ (മോദിയെ)ഞാന്‍ ആദരിക്കുന്നു. എനിക്കദ്ദേഹം രാമന് തുല്യനാണ് .ആനന്ദി ബെനിന്റെ പ്രവൃത്തി മോദിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം ചാര്‍ത്തിയതായും യശോദ ബെന്‍ ആരോപിച്ചു. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രതികരണം സഹോദരന്‍ അശോക് മോദി സ്ഥിരീകരിച്ചു.

ആനന്ദി ബെന്നിെന്റ പ്രസ്താവന സമൂഹ മാധ്യമങ്ങളില്‍ വന്നപ്പോള്‍ വിശ്വസിച്ചില്ലെന്നും തുടര്‍ന്ന് 'ദിവ്യഭാസ്‌കര്‍' പത്രത്തില്‍ വാര്‍ത്ത വന്നപ്പോഴാണ് വാര്‍ത്ത സത്യമാണെന്ന് ബോധ്യപ്പെട്ടതെന്നും അശോക് മോദി പറഞ്ഞു. തുടര്‍ന്ന് ഇതിന് മറുപടി നല്‍കാന്‍ യശോദ ബെന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അശോക് മോദി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം