ദേശീയം

മയക്കുമരുന്നുമായി  ബിജെപി നേതാവ് പിടിയില്‍;  അതിര്‍ത്തിസേന പിടിച്ചെടുത്തത് 27 കോടിയുടെ ഹെറോയിന്‍

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: വന്‍ മയക്കു മരുന്ന് ശേഖരവും ആയുധങ്ങളുമായി മണിപ്പൂരിലെ ബിജെപി നേതാവ് ലുത്‌കോസെ സു പിടിയില്‍. 27 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളും പഴയ കറന്‍സിയും അതിര്‍ത്തിയിലെ ലഹരി വിരുദ്ധസേന ഇയാളില്‍ നിന്നും പിടിച്ചെടുത്തു. സ്വയംഭരണാവകാശമുള്ള ചന്ദേല്‍ ജില്ലയുടെ മേധാവി കൂടിയാണ് സു. പിടിച്ചെടുത്ത ലഹരിമരുന്നുകളില്‍ ഹെറോയിനും വേള്‍ഡ് ഈസ് യുവേര്‍സും ഉണ്ടെന്ന്  എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

 ഒരു പിസ്റ്റളും ഒരു റൈഫിളും തോക്ക് കൈവശം വയ്ക്കാനുള്ള രണ്ട് ലൈസന്‍സുകളും എട്ട് ബാങ്ക് പാസ്ബുക്കുകളും സംഘാംഗങ്ങളില്‍ നിന്നും കണ്ടെടുത്തതായി ലഹരി വിരുദ്ധ സേന അറിയിച്ചു.  ചന്ദേല്‍ ജില്ലയിലെ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാരനായി മത്സരിച്ച് വിജയിച്ചയാളാണ് ലുത്‌കോസെ സു. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍  ബിജെപിയില്‍ ചേര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത