ദേശീയം

ഹൈദരാബാദില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മുതിര്‍ന്ന പാര്‍ട്ടി നേതാവ് രാജിവെച്ചു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഹൈദരാബാദില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. മുന്‍ മന്ത്രിയും ഗ്രേറ്റര്‍ ഹൈദരാബാദ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റുമായ ധനം നാഗേന്ദരാണ് രാജിവെച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തെലുങ്കാനയില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ ലക്ഷ്യമിടുന്ന കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് മുതിര്‍ന്ന നേതാവിന്റെ രാജി. ഇദ്ദേഹത്തൊടൊപ്പം മറ്റു നേതാക്കളും കോണ്‍ഗ്രസില്‍ നിന്നും രാജിവെയ്ക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കും തെലുങ്കാന കോണ്‍ഗ്രസ് അധ്യക്ഷനും ധനം നാഗേന്ദര്‍ രാജിക്കത്തയച്ചു.കോണ്‍ഗ്രസിനകത്തുളള അഭിപ്രായഭിന്നതയാണ് രാജിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ അടുത്ത അനുയായി ആയിരുന്നു ധനം നാഗേന്ദര്‍. 

ധനം നാഗേന്ദരുടെ പാത പിന്തുടര്‍ന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം മുകേഷും മകനും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായാണ് വിവരം. തെലുങ്കാന രാഷ്ട്രീയ സമിതിയില്‍ ചേരാനാണ് ഇവര്‍ തയ്യാറെടുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്