ദേശീയം

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സെല്‍ഫി എടുത്താന്‍ 2000 നഷ്ടമാകും; സെല്‍ഫി നിരോധനം ഏര്‍പ്പെടുത്തി റെയില്‍വേ

സമകാലിക മലയാളം ഡെസ്ക്

സെല്‍ഫി ദുരന്തങ്ങള്‍ വര്‍ധിക്കുന്നതിനിടയില്‍ സെല്‍ഫി എടുപ്പിന് കടിഞ്ഞാണിടാന്‍ നടപടിയുമായി ഇന്ത്യന്‍ റെയില്‍ വേ. റെയില്‍ വേ സ്റ്റേഷനുകളിലും പരിസരത്തും റെയില്‍ വേ പാളങ്ങളിലും നിന്നും സെല്‍ഫി എടുക്കുന്നതില്‍ റെയില്‍ വേ ബോര്‍ഡ് നിരോധനം ഏര്‍പ്പെടുത്തി. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കാനാണ് ഉത്തരവ്. വെള്ളിയാഴ്ച മുതല്‍ സെല്‍ഫി നിരോധനം പ്രാബല്യത്തിലായി. 

ട്രെയ്‌നിന്റെ മുകളില്‍ കയറി നിന്നും ട്രെയ്‌നിന്റെ സ്റ്റെപ്പില്‍ നിന്നുമെല്ലാം സെല്‍ഫി എടുത്ത് നിരവധി പേരാണ് ജീവന്‍ വെടിഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി കടുപ്പിക്കാന്‍ റെയില്‍ വേ തീരുമാനിച്ചത്. ഇത് കൂടാതെ സ്റ്റേഷനുകള്‍ വൃത്തികേടാക്കുന്നവരില്‍ നിന്നും 500 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍