ദേശീയം

അത് നടക്കുമെന്ന് തോന്നുന്നില്ല; ബിജെപിക്കെതിരെ തെരഞ്ഞെടുപ്പിന് മുമ്പ് മഹാസഖ്യ സാധ്യതകള്‍ തള്ളി എന്‍സിപി

സമകാലിക മലയാളം ഡെസ്ക്


ബിജെപിക്കെതിരെ കോണ്‍ഗ്രസുമായും മറ്റ് കക്ഷികളുമായും  തെരഞ്ഞെടുപ്പിന് മുമ്പ് മഹാസഖ്യ സാധ്യതകള്‍ തള്ളി എന്‍സിപി നേതാവ് ശരദ് പവാര്‍. ബിജെപിക്കെതിരായി മഹാസഖ്യം രൂപപ്പെട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാനിതുവരെ മഹാസഖ്യം കണ്ടിട്ടില്ല. അത് നടപ്പാകുമെന്ന് ഞാന്‍ കരുതുന്നില്ല. ഞങ്ങളുടെ ചില സുഹൃത്തുക്കള്‍ക്ക് സഖ്യം ആവശ്യമാണ്, എന്നാല്‍ അത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

എന്റെ കണക്കുകൂട്ടലുകള്‍ അനുസരിച്ച് അതൊരു സംസ്ഥാന അടിസ്ഥാനത്തിലുള്ള സഖ്യമായിരിക്കും. തമിഴ്‌നാട്ടില്‍ ഡിഎംകെ നമ്പര്‍ വണ്‍ പാര്‍ട്ടിയാകും മറ്റ് ബിജെപി വിരുദ്ധ കക്ഷികള്‍ അവരെ പിന്തുണയ്ക്കും. കര്‍ണാടക,ഗുജറാത്ത്, മധ്യപ്രദേശ്,രാജസ്ഥാന്‍,പഞ്ചാബ്,രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് വലിയ പാര്‍ട്ടിയായി വന്നേക്കാം. ആന്ധ്രയില്‍ തെലുങ്ക് ദേശം പാര്‍ട്ടിയാണ് വലുത്്, തെലങ്കാനയില്‍ ചന്ദ്രേശഖര റാവുവിന്റെ പാര്‍ട്ടിയാണ് ഒന്നാമത്, ഒഡീഷയില്‍ നവീന്‍ പട്‌നായിക്കാണ് ഒന്നാമത്, ബംഗാളില്‍ മമതയും. ഇവരെല്ലാം തങ്ങളുടെ  സംസ്ഥാനങ്ങളില്‍ സ്ഥാനങ്ങള്‍ നിലനിര്‍ത്താന്‍ മാത്രമാകും ശ്രമിക്കുക, മഹാസഖ്യത്തിനായിരിക്കില്ല പ്രധാന്യം നല്‍കുക-അദ്ദേഹം പറഞ്ഞു.

എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി വിരുദ്ധ കക്ഷികള്‍ ഒന്നിക്കുന്നതിനെക്കുറിച്ചുള്ള സാധ്യതകള്‍ പവാര്‍ തള്ളിക്കളയുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം ഈ പാര്‍ട്ടികളെല്ലാം ഒരുമിച്ചുവരുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അദ്ദേഹം പറയുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് ാരാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് ഒരാളെക്കുറിച്ചും ഒന്നും പറയാന്‍ സാധിക്കില്ല എന്നായിരുന്നു മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു